വടകര • ബസ് ജീവനക്കാരോടുംയാത്രക്കാരോടും മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് മധ്യവയസ്കനെ വെട്ടി പരുക്കേൽപിച്ചു. മുടപ്പിലാവിൽ വടക്കേ കിണറുള്ളകണ്ടി രവീന്ദ്രനാണ് കൈയ്ക്ക് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലായത്. വൈകിട്ട് 4.30 ന് കീഴലിലായിരുന്നു സംഭവം. ആക്രമിച്ച കൂത്താളി സ്വദേശി പുതുച്ചാലിൽ ശ്രീനിവാസനെ പൊലീസ് അറസ്റ്റ് ചെയ്തു.
വടകരയിൽ നിന്ന് പേരാമ്പ്രയിലേക്കുള്ള ബസിൽ യാത്ര ചെയ്യുകയായിരുന്നു ഇരുവരും. ശ്രീനിവാസൻ യാത്രക്കാരോടും മറ്റും തട്ടിക്കയറുന്നതു രവീന്ദ്രൻ ചോദ്യം ചെയ്തിരുന്നു. തുടർന്ന് ശ്രീനിവാസൻ തന്റെ സഞ്ചിയിലുണ്ടായിരുന്ന കൊടുവാൾ കൊണ്ട് രവീന്ദ്രനെ വെട്ടുകയായിരുന്നു. ശ്രീനിവാസൻ മാഹിയിൽ തെങ്ങുകയറ്റ തൊഴിലാളിയാണ്.ബസ് യാത്രക്കാർ ബഹളം വച്ചപ്പോൾ സംഭവം കണ്ട കീഴലിലെ നാട്ടുകാരും സ്ഥലത്തുണ്ടായിരുന്ന രണ്ട് പൊലീസുകാരും ശ്രീനിവാസനെ പിടികൂടി. സഹകരണ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി.
Post a Comment