നാദാപുരത്ത് കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവടക്കം മൂന്ന് പേർക്ക് പരിക്ക്.

 
നാദാപുരം:നാദാപുരത്ത് കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവടക്കം മൂന്ന് പേർക്ക് പരിക്ക്. നാദാപുരം - തലശ്ശേരി സംസ്ഥാന പാതയിൽ രാവിലെ പത്ത് മണിയോടെയാണ് സംഭവം. പാറക്കടവ് മുടന്തേരി സ്വദേശികളായ അതറിങ്കൽ മൊയ്തു (78), ഭാര്യ സൈനബ (54) ഓട്ടോ ഡ്രൈവർ റിനീഷ് (31) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ നാദാപുരം ഗവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post