ആലക്കോട് പുതിയ പാലം പണിയുടെ കോൺക്രീറ്റ് നാളെ നടക്കുന്നതിനാൽ ആലക്കോട് പാലം വഴിയുള്ള ഗതാഗതം നാളെ (25 മാർച്ച് 2023) വൈകിട്ട് 7 മണി വരെ പൂർണമായി നിരോധിച്ചു.
വാഹനങ്ങൾ പാലത്തിലേക്ക് കടന്നു പോകാതിരിക്കാൻ വേണ്ടി ആലക്കോട് ടൗണിൽ നിന്നും ബ്ലോക്ക് ചെയ്തിരിക്കുകയാണ്.
അതുപോലെ കരുവഞ്ചാൽ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പാലത്തിലേക്ക് പ്രവേശിക്കാതിരിക്കാൻ ആലക്കോട് പള്ളിയുടെ മുമ്പിലും വാഹനങ്ങൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്.
കരുവഞ്ചാൽ ഭാഗത്ത് നിന്നും വരുന്ന ചെറിയ വാഹനങ്ങൾ ആലക്കോട് പള്ളിയുടെ മുന്നിൽ നിന്നും മേരി മാതാ സ്കൂൾ ഗ്രൗണ്ടിന് മുന്നിലൂടെയുള്ള റോഡ് വഴി ചെറിയ പാലം കേറി ആലക്കോട് ബസ് സ്റ്റാൻഡിന്റെ അപ്പ്രോച്ച് റോഡിലേക്ക് പ്രവേശിച്ച് ടൗണിൽ കടക്കേണ്ടതാണ്.
അരങ്ങം നെല്ലിപ്പാറ വഴി ചാണോക്കുണ്ടിലേക്കും തിരിച്ചും ഇതേ വഴി വാഹനങ്ങൾ വഴിതിരിച്ചുവിട്ടിട്ടുണ്ട് - വലിയ വാഹനങ്ങൾ ഈ വഴി പോകാൻ ശ്രദ്ധിക്കണം.
അതുപോലെതന്നെ ആലക്കോട് ഭാഗത്തുനിന്നും കരുവഞ്ചാൽ ഭാഗത്തേക്ക് പോകണ്ട ചെറിയ വാഹനങ്ങൾ ആലക്കോട് ടൗണിൽ നിന്നും മേരി മാതാ സ്കൂൾ ഗ്രൗണ്ടിലേക്കുള്ള ചെറിയ പാലം വഴി പ്രവേശിച്ച് ആ വഴി കടന്നു പോകേണ്ടതാണ്.
പാലം വഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുകയാണ്. പുതിയ പാലത്തിന്റെ പണിക്ക് യാതൊരുവിധ തടസ്സം ഉണ്ടാകാതിരിക്കാൻ എല്ലാ പ്രിയപ്പെട്ടവരും സഹകരിക്കണമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
നാളെ (25 മാർച്ച്) വൈകുന്നേരം 7 മണി വരെയാണ് പാലം പൂർണ്ണമായി അടച്ചിരിക്കുന്നത്.
Post a Comment