ഇരിട്ടി: ആറളം ഫാം ഗവ.സ്കൂളിലെ നിർധനരായ കുട്ടികൾക്കായി നോട്ട്ബുക്ക്, ഉപയോഗപ്രദമായ സ്കൂൾ ബാഗ്, കുട, പേന, പെൻസിൽ തുടങ്ങിയ പഠനസാമഗ്രികൾ ശേഖരിച്ച് സ്കൂളിൽ വിതരണം ചെയ്യുന്നു. ബുക്ക് നൽകാൻ താല്പര്യമുള്ളവർക്ക് എവിടെ നിന്ന് വേണമെങ്കിലും ഈ ബുക്ക് ചലഞ്ചിൽ പങ്കെടുക്കാൻ സാധിക്കും.
പയ്യന്നൂർ പുതിയ ബസ്സ്റ്റാൻഡിനടുത്ത ഷോപ്രിക്സിനു സമീപമുള്ള ചൈൽഡ് ലൈൻ ഓഫീസിൽ പഠന സാമഗ്രികൾ ഏല്പിക്കാവുന്നതാണ്. കൂടാതെ കണ്ണൂരിലും തളിപ്പറമ്പിലും ഇരിട്ടിയിലും സാധങ്ങൾ ശേഖരിക്കാൻ ഉള്ള സംവിധാനങ്ങൾ സജ്ജമാണ്.
കൂടുതൽ വിവരങ്ങൾക്കായി +91 7034333371 ഈ നമ്പറിൽ വിളിക്കുകയോ വാട്സ്ആപ്പ് മെസ്സേജ് അയക്കുകയോ ചെയ്യാവുന്നതാണ്.
കുട്ടികൾ അവർക്കുള്ള പുസ്തകങ്ങൾ വാങ്ങുമ്പോൾ തന്റെ കൂട്ടുകാർക്കുകൂടി കുറഞ്ഞത് രണ്ട് നോട്ട്ബുക്ക് എങ്കിലും വാങ്ങി നൽകാമെന്നും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ വിൻസി ആൻ പീറ്റർ പറഞ്ഞു. വീട്ടിൽ ഉപയോഗപ്രദമായ ബാഗുകൾ കുടകൾ തുടങ്ങിയവയും നോട്ട്ബുക്ക് ചലഞ്ചിന്റ് ഭാഗമായി നൽകാവുന്നതാണ് എന്നും അദ്ദേഹം കൂട്ടി ചേർത്തു.
ചൈൽഡ് ലൈൻ ജില്ലാ കോർഡിനേറ്റർ അമൽജിത്ത് തോമസ്, മോർ - മെന്റർ ഓർഗനൈസഷൻ ഫോർ റൂറൽ എംപവർമെന്റ് ഡയറക്ടർ കിഷോർ ലാൽ. ടി എന്നിവർ ബുക്ക് ചലഞ്ച് ക്യാമ്പയിന് നേതൃത്വം നൽകും.
Post a Comment