ഇരിട്ടി: ഇരിട്ടി ഐ.സി.ഡി.എസ് ന്റെ പരിധിയിലുള്ള 125അങ്കണവാടികളിലും പ്രവേശനോത്സവം നടത്തി. ഈ വർഷത്തെ പ്രവേശനോത്സവം ചിരിക്കിലുക്കം പേരിലാണ് സംസ്ഥാനമൊട്ടാകെ വർണാഭമായി ആഘോഷിക്കുന്നത്.
മെയ് 15മുതൽ ജൂൺ 5വരെ നീണ്ടു നിൽക്കുന്ന പരിപാടികളിൽ അങ്കണക്കൂട്ടം, ഗൃഹാങ്കണ സംഗമം, പ്രകൃതി നടത്തം, ആടാം പാടാം, ചമയം, ഡ്രൈ ഡേ തുടങ്ങി വിവിധങ്ങളായ ആക്ടിവിറ്റികളാണ് നടന്ന് കൊണ്ടിരിക്കുന്നത്.
ഈ വർഷം ഇരിട്ടി ഐ.സി.ഡി.എസ് ന്റെ പരിധിയിലുള്ള അങ്കണവാടികളിൽ 565 കുട്ടികൾ പുതുതായി പ്രവേശനം നേടി. പുതുതായി വന്ന കുട്ടികളെ വെൽക്കം കിറ്റ്, മധുരം, സമ്മാനങ്ങൾ എന്നിവ നൽകി സ്വീകരിച്ചു.
ഓരോ അങ്കണവാടികളിലും സെൽഫി കോർണർ സെറ്റ് ചെയ്തിട്ടുണ്ടായിരുന്നു..അത് പോലെ പ്രവേശനോത്സവത്തിന്റെ സുന്ദര കാഴ്ചകൾ പകർത്താൻ ഫോട്ടോഗ്രഫി മത്സരവും സംഘടിപ്പിച്ചു.
ഇരിട്ടി ശിശു വികസന പദ്ധതി ഓഫീസർ ശ്രീമതി. ബിജി തങ്കപ്പന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ അങ്കണവാടി പ്രവർത്തകർ, വിവിധ ജനപ്രതിനിധികൾ, ALMSC അംഗങ്ങൾ, വർണ്ണക്കൂട്ട് അംഗങ്ങൾ, കുട്ടികൾ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ, ഐസിഡിഎസ് സൂപ്പർവൈസർമാർ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment