റോപ്പ് പുള്ള് അപ്പിൽ ലോക റെക്കോർഡ് സ്വന്തമാക്കി കുന്നംകൈ, പാലക്കുന്ന് സ്വദേശിയായ സെബാസ്റ്റ്യൻ ജോസഫ് : Rope Pull


വെള്ളരിക്കുണ്ട്: റോപ്പ് പുള്ള് അപ്പിൽ ലോക റെക്കോർഡ് കരസ്ഥമാക്കി കുന്നുംകൈ പാലക്കുന്ന് സ്വദേശിയായ സെബാസ്റ്റ്യൻ ജോസഫ് മനയാനിക്കൽ (24). വെള്ളരിക്കുണ്ട് ജിമ്മിൽ നടന്ന പ്രകടനത്തിൽ 30 സെക്കൻഡ് സമയത്തിൽ 21 റോപ്പ് പുള്ള് അപ്പ് നടത്തിയാണ് സെബാസ്റ്റ്യൻ ജോസഫ് റെക്കോർഡ് വിജയം നേടിയത്. എളമക്കര സ്വദേശിയായ ശ്രീരാജ് N ന്റെ റെക്കോർഡ് ആണ് വെള്ളരിക്കുണ്ട് സ്വദേശിയായ അഖിൽ ജോയൻ തകർത്തത്. നിലവിലെ അഖിലിന്റെ റെക്കോർഡ് മറികടന്നുകൊണ്ടാണ് സെബാസ്റ്റ്യൻ ജോസഫ് റെക്കോർഡ് സ്വന്തം പേരിലേക്ക് ആക്കിയത്. ലോക റെക്കോർഡിന് സാക്ഷ്യം വഹിക്കാൻ ജഡ്ജസ് മാരും എത്തിയിരുന്നു.

Post a Comment

Previous Post Next Post