ക​ണ്ണൂ​ർ - തളിപ്പറമ്പ് - ആലക്കോട് - ഉദയഗിരി - ജോ​സ്ഗി​രി വഴി : രാത്രി 11 മണിയോടനുബന്ധിച്ചു റയിൽവേ സ്റ്റേഷനിൽ നിന്നുള്ള കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ഓഗസ്റ്റ് 7 മു​ത​ൽ പു​നഃ​രാ​രം​ഭി​ക്കും 🔰⭕️


ആ​ല​ക്കോ​ട്: ജോ​സ്ഗി​രി-​ക​ണ്ണൂ​ർ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ഓഗസ്റ്റ് 7 മു​ത​ൽ പു​നഃ​രാ​രം​ഭി​ക്കും. 

രാ​ത്രി​യി​ൽ ക​ണ്ണൂ​രി​ലെ​ത്തു​ന്ന മ​ല​യോ​ര​വാ​സി​ക​ളാ​യ ട്രെ​യി​ൻ​യാ​ത്രി​ക​ർ​ക്ക് ഏ​റെ ഗു​ണ​ക​ര​മാ​കു​ന്ന ബ​സാ​ണി​ത്. രാ​ത്രി പതിനൊന്നോടെ ക​ണ്ണൂ​രി​ൽ നി​ന്ന് യാ​ത്ര​യാ​രം​ഭി​ച്ച് തളിപ്പറമ്പ് - ആലക്കോട് - ഉദയഗിരി വഴി അ​രി​വി​ള​ഞ്ഞ പോ​യി​ലി​ൽ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കും.

അ​ടു​ത്ത ദി​വ​സം രാ​വി​ലെ 7.10ന് ​അ​രി​വി​ള​ഞ്ഞ പൊ​യി​ലി​ൽ നി​ന്ന് ജോ​സ് ഗി​രി​യി​ലേ​ക്ക് പു​റ​പ്പെ​ടും. തു​ട​ർ​ന്ന് 7.25 ജോ​സ്ഗി​രി​യി​ൽ നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.


ഉദയഗിരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എസ് ചന്ദ്രശേഖരൻ ഗതാഗത മന്ത്രിക്ക് ബസ് പുനരാരംഭിച്ചു നൽകാൻ നിവേദനം നൽകുന്നു.


ഉദയഗിരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എസ് ചന്ദ്രശേഖരൻ നടത്തിയ ക്രിയാത്മക ഇടപെടലുകൾ ആണ് ബസ് സർവീസ് പുനരാരംഭിക്കാൻ ഉള്ള തീരുമാനത്തിലേക്ക് കെ​എ​സ്ആ​ർ​ടി​സിയെ നയിച്ചത്.

Post a Comment

Previous Post Next Post