വിദ്യാര്‍ത്ഥിനി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു



അമ്പലവയല്‍: വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു. അമ്പലവയല്‍ കുമ്പളേരി പഴുവക്കുടിയില്‍ വര്‍ഗീസിന്റെ മകള്‍ സോന പി വര്‍ഗീസ് (19) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 6 മണിയോടെയാണ് സംഭവം. വീടിന് സമീപത്തായുള്ള വെള്ളക്കെട്ടില്‍ കുളിക്കുന്നതിനിടെ ചെളിയില്‍ താഴ്ന്നു പോവുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

Post a Comment

Previous Post Next Post