ഇനി ഇരുന്നും കിടന്നും യാത്ര ചെയ്യാം; കെഎസ്‌ആ‍ര്‍ടിസിയുടെ ആദ്യ സീറ്റര്‍ കം സ്ലീപ്പര്‍ ബസ് നിരത്തിലേക്ക് 🔰⭕️

കണ്ണൂർ: ദീര്‍ഘദൂര യാത്രികരെ ലക്ഷ്യമിട്ട് സീറ്റര്‍ കം സ്ലീപ്പര്‍ ബസ്സുമായി കെഎസ്‌ആ‍ര്‍ടിസി നിരത്തിലേക്ക്. എയര്‍ സസ്പെൻഷൻ, റിക്ലയിനിങ് സീറ്റുകള്‍, സീറ്റുകള്‍ക്ക് സമീപം ചാര്‍ജിങ് പോയിന്‍റുകള്‍ എന്നിങ്ങനെ വിവിധ സൗകര്യങ്ങളോടുകൂടി നിരത്തിലെത്തിയ പുത്തൻ ഹൈബ്രിഡ് ബസ് സ്വിഫ്റ്റിലെ ജീവനക്കാരില്‍ നിന്നും കരുതല്‍ ധനമായി വാങ്ങിയ തുക ഉപയോഗിച്ചാണ് കെഎസ്‌ആര്‍ടിസി വാങ്ങിയിരിക്കുന്നത്.


എല്ലാ സീറ്റുകളിലും, ബെര്‍ത്തുകളില്‍ ചാര്‍ജിംഗ് സൗകര്യം, മൊബൈല്‍ ഫോണ്‍ സൂക്ഷിക്കാൻ മൊബൈല്‍ പൗച്ച്‌, ചെറിയ ഹാൻഡ് ബാഗേജുകല്‍ സൂക്ഷിക്കാൻ ലഗേജ് സ്പേസ് ഉള്‍പ്പെടെയുള്ള സൗകര്യം ഉണ്ട്.

കൂടാതെ കൂടതല്‍ സൗകര്യങ്ങളോട് കൂടിയ 2 + 1 സീറ്റുകള്‍ ( ഒരു വശത്ത് രണ്ട് സീറ്റുകളും, മറു വശത്ത് 2 സീറ്റും) ഉള്ള 27 സീറ്ററുകളും, 15 സ്ലീപ്പര്‍ സീറ്റുകളുമുള്ള ബസില്‍ കാഫ് സപ്പോര്‍ട്ട് ഉള്ള സെമി സ്ലീപ്പര്‍ സീറ്റുകളാണ് ഉള്ളത്.കെഎസ്‌ആര്‍ടിസി- സ്വിഫ്റ്റില്‍ നിന്നും വിഭിന്നമായി പുതിയ ഡിസൈനിലാണ് ഈ ബസിന്റെ രൂപകല്‍പ്പന. യാത്രക്കാരില്‍ നിന്നുള്ള പ്രതികരണം അനുസരിച്ച്‌ ഇതുപോലുള്ള പുതിയ ഡിസൈൻ ഉപയോഗിക്കാനാണ് തീരുമാനം.


എയര്‍ സസ്പെഷനോട് കൂടിയ 12 മീറ്റര്‍ അശോക് ലൈലാന്റ് ഷാസിയില്‍, ബിഎസ് 6 ചേയ്സിലുമായി എസ്.എം കണ്ണപ്പ ബാംഗ്ലൂര്‍ ആണ് ബസ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 200 എച്ച്‌.പി പവര്‍ ആണ് ഈ ബസുകള്‍ക്ക് ഉള്ളത്. സുരക്ഷയ്ക്ക് രണ്ട് എമര്‍ജസി വാതിലുകളും നാല് വശത്തും എല്‍ഇഡി ഡിസ്പ്ലേ ബോര്‍ഡും ഉണ്ട്.

രണ്ടാമത്തെ ഡ്രൈവര്‍ക്ക് വിശ്രമിക്കാൻ ഡ്രൈവര്‍ ക്യാബില്‍ തന്നെ സൗകര്യം ഉണ്ട്. കൂടാതെ ഓണ്‍ലൈൻ ട്രാക്കിംഗ് സംവിധാനവും ഐ അലര്‍ട്ടും ഒരുക്കിയിട്ടുണ്ട്.


കെഎസ്‌ആര്‍ടിസിയില്‍ ആദ്യമായാണ് ഹൈബ്രിഡ് ബസ് അവതരിപ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം- കാസര്‍ഗോഡ് റൂട്ടില്‍ ഒരു എ.സി ബസും ഒരു നോണ്‍ എസി ബസുമാണ് പരീക്ഷണാര്‍ത്ഥത്തില്‍ സര്‍വ്വീസ് നടത്തുക. ഇതിന് ലഭിക്കുന്ന സ്വീകരണം പരിശോധിച്ച്‌ കൂടുതല്‍ ബസുകള്‍ പിന്നീട് പുറത്തിറക്കും.

കെഎസ്‌ആര്‍ടിസി - സ്വിഫ്റ്റിലെ ജീവനക്കാരില്‍ നിന്നും വാങ്ങുന്ന കരുതല്‍ ധനം ബാങ്കില്‍ ഇടുന്നതിന് പകരം ഇതില്‍ ലഭിക്കുന്ന ലാഭവിതത്തിന്റെ നിശ്ചിത ശതമാനം ജീവനക്കാര്‍ക്ക് തിരികെ നല്‍കും. ഇത്തരത്തിലുള്ള പുതിയ സംരംഭങ്ങളിലൂടെ ലഭിക്കുന്ന ലാഭം ജീവനക്കാരുമായി പങ്ക് വെയ്ക്കാനാണ് കെഎസ്‌ആര്‍ടിസി - സ്വിഫ്റ്റിന്റെ ശ്രമമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. ഇത്തരത്തില്‍ പൊതു ജനങ്ങളുടെ സഹകരണത്തോടെ കൂടുതല്‍ ബസുകള്‍ വാങ്ങി അതിന്റെ ലാഭം അവര്‍ക്ക് തന്നെ നല്‍കുന്ന പദ്ധതിയും നടപ്പാക്കാൻ കെഎസ്‌ആര്‍ടിസിക്ക് ലക്ഷ്യമുണ്ട്.

▪️➖➖➖➖➖➖➖▪️
         𝐌𝐚𝐥𝐚𝐲𝐨𝐫𝐚𝐦 𝐍𝐞𝐰𝐬
   

Post a Comment

Previous Post Next Post