ആർ.ജി.യു.എച്ച്.സിൽ നിന്ന് മുൻകൂട്ടി അനുമതി ഇല്ലാതെ കര്‍ണാടകയിലെ 25 നഴ്സിംഗ് കോളേജുകൾ അഡ്മിഷൻ എടുക്കരുത് 🔰⭕RGUHS


ബാംഗ്ലൂർ : അനുമതി ഇല്ലാതെ 25 നഴ്സിംഗ് കോളേജുകൾ അഡ്മിഷൻ എടുക്കരുതെന്ന് കർണാടകയിലെ രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് (ആർ. ജി. യു. എച്ച്.എസ്) അറിയിച്ചു. 

ആലിയ കോളേജ് ഓഫ് നഴ്സിംഗ് (മാംഗ്ലൂർ), ആര്യ കോളേജ് ഓഫ് നഴ്സിംഗ് (ബാംഗ്ലൂർ), അന്നപൂർണ കോളേജ് ഒഫ് നഴ്സിംഗ് (കൽബുർഗി), അരിസ്റ്റോട്ടിൽ കോളേജ് ഒഫ് നഴ്സിംഗ് (കോലാർ),ദീപാലി നഴ്സിംഗ് കോളേജ് ( ഹോസട്ടെ), ഡോ.എസ്.വി തോട്ടഗന്തിമത് കോളേജ് ഒഫ് നഴ്സിംഗ്, ജി.ആർ.ആർ കോളേജ് ഒഫ് നഴ്സിംഗ് ( ബാന്യൂ റുഹിഗ്ലൂർ), ജാസ്മിൻ കോളേജ് ഓഫ് നഴ്സിംഗ്(ബീദർ),  ജൂബിലി മിഷൻ കോളേജ് ഒഫ് നഴ്സിംഗ് (ബാഗ്ലൂർ), മനോനിധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് നഴ്സിംഗ് (ചാമരാജ് നഗർ), നന്ദി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് നഴ്സിംഗ്, ന്യൂആർ.കെ കോളേജ് ഒഫ് നഴ്സിംഗ്( മാംഗ്ലൂർ),
കോളേജ് ഒഫ് നഴ്സിംഗ് (ബീദർ), നിമ്ര കോളേജ് ഒഫ് നഴ്സിംഗ് (ബീദർ), പരമാനന്ദ കോളേജ് ഒഫ് നഴ്സിംഗ് (ബാംഗ്ലൂർ), സാഗർ ഗംഗോത്രി കോളേജ് ഒഫ് നഴ്സിംഗ് (ഷിമോഗ), സായ്കാളേജ് ഒഫ് നഴ്സിംഗ്.

സാൻ മാത കോളേജ് ഓഫ് നഴ്സിംഗ് (വിരാജ്പേട്ട്), സജ്ജീവിനി കോളേജ് ഒഫ് നഴ്സിംഗ് (ബീദർ), ശാന്തിധാമ ഇൻസ്റ്റി
റ്റ്യൂട്ട് ഒഫ് നഴ്സിംഗ് (ബാംഗ്ലൂർ), ഷെട്ടി നഴ്സിംഗ് കോളേജ് (കലബുർഗി), ശ്രീ ശിക്ഷ കോളേജ് ഒഫ് നഴ്സിംഗ് (ബാംഗ്ലൂർ), ശ്രീ എസ്.എസ്
സായിനാഥ് കോളേജ് ഒഫ് നഴ്സിംഗ് (ബീദർ), സെന്റ് ആൻസ് കോളേജ് ഓഫ് നഴ്സിംഗ് (മാംഗ്ലൂർ), വിമോചന കോളേജ് ഒഫ് നഴ്സിംഗ് (കലബുർഗി) തുടങ്ങിയ കോളേജുകൾ 2023-24 അദ്ധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ മുൻകൂട്ടി അനുമതി ഇല്ലാതെ എടുക്കരുതെന്നാണ് യൂണിവേഴ്സിറ്റി അറിയിപ്പ്. 

അതേ സമയം 2024 ലേക്കുള്ള അഡ്മിഷൻ അനുമതി 2022-23 ലുള്ളത് പോലെ കെ.എൻ.സിയിൽ നിന്ന് പെർമിഷൻ കിട്ടിയിട്ടുണ്ടെങ്കിലേ നൽകുകയുള്ളൂ.
ആർ.ജി. യു. എച്ച്.എസ് 1994, ആക്ട് പ്രകാരം ഈ നഴ്സിംഗ് കോളേജുകൾക്ക്‌ അവർ സമർപ്പിച്ച ഡോക്യുമെന്റുകളുടെ അടിസ്ഥാനത്തി
ൽ തത്കാലം 2022-23 ലേക്കുള്ള അഫിലിയേഷൻ നീട്ടിക്കൊടുത്തിട്ടുണ്ട്. എന്നാൽ ഏതെങ്കിലും രേഖകൾ കറവാണെങ്കിൽ അവർ 2023-24 അക്കാഡമിക് വർഷത്തിലെ എൽ.ഐ.സി ഇൻസ്പെക്ഷൻ സമയത്ത് ഹാജരാക്കണം. മാത്രമല്ല അവരുടെ അഡ്മിഷൻ പോർട്ടൽ ക്ലോസ് ചെയ്യുമെന്നും യൂണിവേഴ്സിറ്റി അറിയിച്ചു.


Post a Comment

Previous Post Next Post