ഇന്നലെ രാവിലെ പത്തേകാലോടെ പഴയങ്ങാടി-പയ്യന്നൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലായിരുന്നു സംഭവം. പയ്യന്നൂരിലെ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് വരികയായിരുന്ന വിദ്യാർഥിനിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പയ്യന്നൂരിലേക്ക് ജോലിക്ക് വരുന്നതിനിടെയാണ് ഇയാൾ ബസിലെ സീറ്റിലിരുന്ന് ലൈംഗീകാതിക്രമത്തിന് മുതിർന്നത്.
ഇയാളുടെ ചേഷ്ടകൾ കണ്ട മറ്റു വിദ്യാർഥിനികൾ വിവരം ബസ് ജീവനക്കാരെ അറിയിക്കുകയായിരുന്നു. തുടർന്ന് വിദ്യാർഥിനികളും ബസ് ജീവനക്കാരും പയ്യന്നൂരിലെത്തി പോലീസിൽ പരാതി നൽകി. സംഭവം നടന്നത് പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ പയ്യന്നൂർ പോലീസ് പരിയാരം പോലീസിനെ അറിയിക്കുകയായിരന്നു.വിദ്യാർഥിനിയുടെ സഹപാഠി ഫോണിൽ പകർത്തിയ വീഡിയോ ദൃശ്യങ്ങളടക്കമാണ് പരാതി നൽകിയത്.
Post a Comment