യാത്രക്കാരെ പിഴിഞ്ഞ് ക്സി നിരക്ക്; 30% വരെ അധികം, ഓണക്കാലം മുതലെടുത്ത് KSRTC
ഓണക്കാലത്ത് യാത്രക്കാരുടെ തിരക്ക് മുതലെടുക്കുകയാണ് ഫ്ലെക്സി നിരക്കിന്റെ ലക്ഷ്യം.
ഓണമാഘോഷിക്കാൻ അതിർത്തികടന്നെത്തുന്നവരെ പിഴിഞ്ഞ് കെ.എസ്.ആർ.ടി.സി.യുടെ ഫ്ലെക്സി നിരക്ക്. അവധിക്കാലത്ത് മൈസൂരു, ബെംഗളൂരു ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന സൂപ്പർ ഡീലക്സ്ബ സുകളിലാണ് യഥാർഥനിരക്കിന്റെ മുപ്പതുശതമാനംവരെ യാത്രക്കാരിൽനിന്ന് അധികമായി
ഈടാക്കുന്നത്.
സുൽത്താൻബത്തേരിയിൽനിന്ന് കോഴിക്കോട്ടേക്ക് 161 രൂപയാണ് സാധാരണ സൂപ്പർ ഡീലക്സിലെ നിരക്ക്. പ്രത്യേക സർവീസുകളിൽ 211 രൂപ നൽകണം.
ഓണക്കാലത്ത് യാത്രക്കാരുടെ തിരക്ക് മുതലെടുക്കുകയാണ് ഫ്ലെക്സി നിരക്കിന്റെ ലക്ഷ്യം. കർണാടക ആർ.ടി.സി. നേരത്തേതന്നെ ഇങ്ങനെ അധിക നിരക്ക് ഈടാക്കാറുണ്ട്. കെ.എസ്.ആർ.ടി.സി. അടുത്ത കാലത്താണ് തിരക്കേറുന്ന സമയത്ത് നിരക്ക് കൂട്ടാൻ തുടങ്ങിയത്. അവധിയാഘോഷിക്കാൻ കിട്ടിയ വണ്ടിയിൽ നാടുപിടിക്കാൻ ശ്രമിക്കുന്നവർക്ക് ഇത് അധികബാധ്യതയാവുന്നുവെന്നാണ് ആക്ഷേപം. ഓണത്തിരക്ക് കണക്കിലെടുത്ത് 60-65 ഷെഡ്യൂളുകളാണ് കോഴിക്കോട് കേന്ദ്രമായി കെ.എസ്.ആർ.ടി.സി. അധികമായി ഏർപ്പെടുത്തിയത്. 15 സർവീസ് കോഴിക്കോട് യൂണിറ്റിൽ നിന്നുമാത്രമായി ഓടുന്നുണ്ട്.
ബെംഗളൂരു, തിരുവനന്തപുരം
ഭാഗങ്ങളിലേക്കാണ് പ്രത്യേകവണ്ടികൾ ഓടിക്കുന്നത്. ഇതിൽ അന്തസ്സംസ്ഥാന സർവീസുകളിലാണ് ഫ്ലെക്സി നിരക്കുള്ളത്. പ്രത്യേക സർവീസുകളിൽ മിക്കപ്പോഴും കേരളത്തിലേക്ക് മാത്രമാണ് യാത്രക്കാരുണ്ടാവുകയെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ പറയുന്നു. ബംഗളൂരു ഭാഗത്തേക്ക് മിക്കപ്പോഴും കാലിവണ്ടിയാണ് ഓടേണ്ടിവരാറുള്ളത്. ഈ നഷ്ടം നികത്തലാണ് ഫ്ലെക്സി നിരക്ക് ഏർപ്പെടുത്തിയതിന്റെ പ്രധാന ലക്ഷ്യമെന്നും അധികൃതർ പറഞ്ഞു.
2.20 കോടി രൂപയാണ് കോഴിക്കോട് സോണിലെ ദിനംപ്രതിയുള്ള ടാർഗറ്റ് എങ്കിലും ശനിയാഴ്ചയും ഇതു കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. 2.15 കോടിയാണ് ശനിയാഴ്ചത്തെ വരുമാനം. സർവീസുകളെല്ലാം സമയത്തിന് തിരിച്ചെത്താത്തതാണ് ഇതിലൊരു കാരണം. ദീർഘദൂര സർവീസുകൾ പലതും ഗതാഗതക്കുരുക്കും മറ്റും കാരണം അർധരാത്രി കഴിഞ്ഞാണ് തിരിച്ചെത്തിയത്. സാധാരണഗതിയിൽ ഉത്സവ സീസണിലാണ് ടാർഗറ്റ് തികയ്ക്കാൻ കെ.എസ്.ആർ.ടി.സി.ക്ക് കഴിയാറുള്ളത്.
▪️➖➖➖➖➖➖▪️
𝐌𝐚𝐥𝐚𝐲𝐨𝐫𝐚𝐦 𝐍𝐞𝐰𝐬
Post a Comment