മൂ​ന്ന് പോ​ക്‌​സോ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ഒളിവിലായിരുന്ന ചി​റ്റാ​രി​ക്ക​ല്‍ സ്വ​ദേ​ശി​ മുംബൈയിൽ പിടിയിൽ 📮⭕️ Chittarikal


കാ​സ​ര്‍​ഗോ​ഡ്: പോ​ലീ​സി​നെ വെ​ട്ടി​ച്ച് വി​ദേ​ശ​ത്ത് അ​ട​ക്കം ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ പോ​ക്‌​സോ കേ​സ് പ്ര​തി പി​ടി​യി​ല്‍. ചി​റ്റാ​രി​ക്ക​ല്‍ സ്വ​ദേ​ശി ആ​ന്‍റോ ചാ​ക്കോ​ച്ച​ന്‍(28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മും​ബൈ​യി​ലെ​ത്തി​യാ​ണ് ചി​റ്റാ​രി​ക്ക​ല്‍ പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. 13 വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ ഇ​യാ​ള്‍ ക​ഴി​ഞ്ഞ ര​ണ്ട​ര വ​ര്‍​ഷ​ത്തോ​ള​മാ​യി ഒ​ളി​വി​ലാ​യി​രു​ന്നു. അ​നൂ​പ് മേ​നോ​ന്‍ എ​ന്ന പേ​രി​ല്‍ നേ​പ്പാ​ളി​ല്‍ വ​ര്‍​ക്ക് ഷോ​പ്പ് ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

പു​തി​യ പേ​രി​ല്‍ പാ​സ്‌​പോ​ര്‍​ട്ട് എ​ടു​ക്കാ​നാ​യി മും​ബൈ​യി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ള്‍ മൂ​ന്ന് പോ​ക്‌​സോ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Post a Comment

Previous Post Next Post