സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു ; കർണാടകയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം, ബാങ്ക് ജീവനക്കാരിയാണ് മരിച്ച പ്രീതിക 🔰⭕


ഉഡുപ്പിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവതി മരിച്ചു. കാസർഗോഡ് വൊർക്കാടി സ്വദേശികളായ ജയരാമ ഷെട്ടി-സുബിത ദമ്പതികളുടെ മകൾ പ്രീതിക ഷെട്ടി (21) ആണ് മരിച്ചത്. അപകട സമയത്ത് കൂടെയുണ്ടായിരുന്ന സുഹൃത്ത് രാജ് ഷെട്ടി (21) നെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച വൈകിട്ട് മുൽക്കി വിജയസന്നിധി ജംഗ്ഷന് സമീപത്താണ് അപകടമുണ്ടായത്. ഉഡുപ്പിയിൽ നിന്നും മംഗളൂരുവിലേക്ക് സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു പ്രീതിക.

കിന്നിഗോളിയിൽ നിന്ന് മുൽക്കി ഭാഗത്തേക്ക് പോകുകയായിരുന്ന കാർ പ്രീതിക സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ പ്രീതികയുടെ തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.

അപകടം നടന്നതിന് പിന്നാലെ നാട്ടുകാർ
ചേർന്ന് ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രീതികയുടെ ജീവൻ രക്ഷിക്കാനായില്ല. സൂറത്കൽ ഒടിയൂർ സഹകരണ ബാങ്കിലെ ജീവനക്കാരിയായിരുന്നു പ്രീതിക.

Post a Comment

Previous Post Next Post