സുഖമില്ലെന്ന് പറഞ്ഞ് ജോലി സ്ഥലത്ത് നിന്നും മടങ്ങിയ കണ്ണൂർ കൂത്തുപറമ്പ് സ്വദേശിനിയെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി 🔰⭕


കണ്ണൂർ : കൂത്തുപറമ്പ് സ്വദേശിനിയെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂത്തുപറമ്പ് മമ്പറം സ്വദേശികളായ അനിൽ-വിശാന്തി ദമ്പതികളുടെ മകൾ നിവേദ്യ (24) ആണ് മരിച്ചത്. ബെംഗളൂരുവിലെ താമസ സ്ഥലത്ത് വെള്ളിയാഴ്ച വൈകിട്ടോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ബെംഗളൂരുവിലെ ഐടി കമ്പനിയിലെ ജീവനക്കാരിയായ നിവേദ്യ സുഖമില്ലെന്ന് പറഞ്ഞ് ജോലി സ്ഥലത്ത് നിന്നും താമസ സ്ഥലത്തേക്ക് മടങ്ങിയിരുന്നു. തുടർന്ന് അസുഖ വിവരം അന്വേഷിക്കാൻ സുഹൃത്തുക്കൾ ഫോണിൽ വിളിച്ചപ്പോൾ ഫോൺ എടുത്തില്ല. സംശയം തോന്നിയ സുഹൃത്തുക്കൾ താമസ സ്ഥലത്തെത്തി നോക്കിയപ്പോഴാണ് നിവേദ്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

നിവേദ്യ മരിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post