സൂക്ഷിക്കുക: ഒരു ഫോട്ടോ ഉണ്ടെങ്കിൽ ആരുടെയും നഗ്ന വീഡിയോകൾ വേഗത്തിൽ ഉണ്ടാക്കാം 🔰⭕

 

സൂപ്പർഹിറ്റ് സിനിമകളിലെ നായകന്മാർ ആയിരുന്നെങ്കിൽ എന്ന് എപ്പോഴെങ്കിലും സ്വപ്നം കണ്ടിട്ടുണ്ടോ?. നടക്കാത്ത സ്വപ്നമെന്ന് കരുതി തള്ളിക്കളയേണ്ട. ഈ ആഗ്രഹം മനസിൽ കൊണ്ടു നടക്കുന്നവരെ സഹായിക്കാൻ രംഗത്തെത്തിയ ഒരു ഡീപ്പ് ഫെയ്ക്ക് ആപ്പ് കുറച്ച് നാൾ മുമ്പ് ചൈനയിൽ വൈറലായിരുന്നു.

ഇഷ്ടപ്പെട്ട സിനിമാ സീനുകളിൽ സ്വന്തം മുഖം ചേർക്കാൻ സാധിക്കുന്ന സാവോ (zao) എന്ന ആപ്ലിക്കേഷനാണ് ചൈനയിൽ അതിവേഗം ജനശ്രദ്ധപിടിച്ചുപറ്റിയത്.ഐഓഎസ് ആപ്പ് സ്റ്റോറിലാണ് ഈ ആപ്ലിക്കേഷനുള്ളത്. ഉപയോക്താക്കൾ അവരുടെ മുഖചിത്രം ആപ്പിൽ അപ് ലോഡ് ചെയ്തതിന് ശേഷം അവർക്കിഷ്ടപെട്ട സിനിമാ സീനുകൾ തിരഞ്ഞെടുക്കാം. വെറും എട്ട് സെക്കന്റിനുള്ളിൽ ഈ സിനിമാ സീനിലെ കഥാപാത്രങ്ങൾക്ക് നിങ്ങളുടെ മുഖമായിരിക്കും

.ടൈറ്റാനിക് പോലെയുള്ള പല സൂപ്പർഹിറ്റ് സിനിമികളിലേയും, ഗെയിം ഓഫ് ത്രോൺസ് പോലുള്ള പരമ്പരകളിലേയും രംഗങ്ങളിൽ സാവോ ആപ്പ് പരീക്ഷിച്ച രംഗങ്ങൾ ഇന്റർനെറ്റിൽ പ്ര ചരിക്കുന്നുണ്ട്.അടുത്തിടെ ആളുകളെ നഗ്നരായി കാണുന്നതിനുള്ള ചില ഡീപ്പ് ഫെയ്ക്ക് ആപ്ലിക്കേഷനുകൾ വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. വ്യാജ പോൺ വീഡിയോകളും മറ്റും സൃഷ്ടിക്കപ്പെടുമെന്ന ആശങ്കയും ഇത് സംബന്ധിച്ച് ഉയരുകയുണ്ടായി. എന്നാൽ അനുവാദമില്ലാതെ വ്യാജ വീഡിയോകൾ നിർമിക്കാൻ സാവോ ആപ്പിൽഇപ്പൊൾ സാധിക്കില്ല. അതായത് സ്വന്തമായി വീഡിയോകൾ അപ്ലോഡ് ചെയ്ത് അതിൽ മുഖം ചേർക്കാൻ ആളുകൾക്ക് സാധിക്കില്ല.

Post a Comment

Previous Post Next Post