രയറോം സ്വദേശിയും തലശ്ശേരി അതിരൂപതയിലെ വൈദിക്നും ആയ ഇഗ്നേഷ്യസ് മുളങ്ങാട്ടിലച്ചൻ ഇന്ന് രാവിലെ 06.00 മണിക്ക് നിര്യാതനായി - രാവിലെ 10.00 മണി മുതൽ കരുവഞ്ചാൽ പ്രിസ്റ്റ് ഹോം ചാപ്പലിൽ പൊതുദർശനം 🌹🌹RIP


തലശ്ശേരി അതിരൂപതാംഗമായ ബഹു. ഇഗ്നേഷ്യസ് മുളങ്ങാട്ടിലച്ചൻ (70) ഇന്ന് രാവിലെ 06.00 മണിക്ക് നിര്യാതനായി. കരുവഞ്ചാൽ പ്രിസ്റ്റ് ഹോമിൽ രോഗാവസ്ഥയെ തുടന്ന്
വിശ്രമജീവിതത്തിലായിരുന്നു.

കഴിഞ്ഞ ഒരാഴ്ചയായി ആരോഗ്യസ്ഥിതി മോശമായതിനാൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

ഇന്ന് രാവിലെ 10.00 മണി മുതൽ കരുവഞ്ചാൽ പ്രിസ്റ്റ് ഹോം ചാപ്പലിൽ പൊതുദർശനത്തിനു സൗകര്യം ഉണ്ടായിരിക്കും. വൈകിട്ട് 6.30നു മൃതസംസ്കാരശുശ്രൂഷയുടെ ആദ്യഭാഗം പ്രിസ്റ്റ് ഹോമിൽ വച്ച് നടത്തിയ ശേഷം മൃതശരീരം ബഹു. ഇഗ്നേഷ്യസ് അച്ഛന്റെ സ്വന്തം ഇടവകയായ രയറോം സെന്റ് സെബാസ്ററ്യൻസ് ദൈവാലയത്തിലേക്ക് കൊണ്ടുപോകും.

വൈകിട്ട് 08.00 മണി മുതൽ രയറോം പള്ളിയിൽ പൊതുദർശനത്തിനു അവസരം ഉണ്ടായിരിക്കും.

മൃതസംസ്കാരശുശ്രൂഷകൾ നാളെ (05.09.2023) ചൊവ്വ രാവിലെ 10.000 മണിക്ക് രയറോം സെന്റ് സെബാസ്റ്യൻസ് ദൈവാലയത്തിൽ ആരംഭിക്കുന്നതായിരിക്കും

Post a Comment

Previous Post Next Post