സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയി ഉദയഗിരി പഞ്ചായത്തിന്റെ ഹരിത നിലവിളക്ക്. കാർഷിക ഉത്പന്നങ്ങൾ ആയ മത്തങ്ങ, കൊക്കോ, ക്യാരറ്റ്, ജാതിക്കതൊണ്ട് എന്നിവ ഉപയോഗിച്ചാണ് ഈ നിലവിളക്ക് നിർമിച്ചിരിക്കുന്നത്.
| ഉദയഗിരി ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ വായനശാല പ്രഖ്യാപന ഉദ്ഘാടനം ഹരിത വിളക്കിൽ തിരി തെളിച്ചു നിർവഹിക്കുന്നു. |
കൗതുകം ഉണർത്തുന്ന നിർമാണ ശൈലി ആണ് ഹരിത നിലവിളക്കിനെ വൈറൽ വിളക്ക് ആക്കി മാറ്റിയിരിക്കുന്നത്. എല്ലാം റെഡിമെയ്ഡ് മേടിച്ചു പണി എളുപ്പം ആക്കാൻ നോക്കുന്ന ഈ കാലത്ത് ഉദയഗിരി പഞ്ചായത്ത് സ്വീകരിക്കുന്ന ഈ ഹരിത മുന്നേറ്റം എടുത്തു പറയേണ്ടതും അഭിനന്ദനാർഹവുമാണ്.
വളരെ സൂക്ഷ്മമായി മത്തങ്ങയും കൊക്കോയും ജാതിക്കാത്തൊണ്ടും മുറിച്ചു ആളവൊപ്പിച്ചു ആണ് വിളക്ക് ഉണ്ടാക്കുന്നത്.
ഇ എം ജോസഫ് എന്ന ഉദയഗിരി സ്വദേശിയാണ് ഈ വിളക്കിന്റെ ശില്പി. ഉദയഗിരി കൃഷിഓഫീസർ ദീപ ആണ് കാർഷിക - ഹരിത വിളക്ക് എന്ന ആശയം മുന്നോട്ട് വെച്ചത്. ആ ഐഡിയ പിന്നീട് ജോസഫ് ചേട്ടന്റെ കരവിരുതിൽ ഏവരെയും അംമ്പരിപ്പിക്കുന്ന ഹരിത വിളക്കായി മാറുകയായിരുന്നു.
ഉദയഗിരി പഞ്ചായത്ത് ഭരണസമിതി പഞ്ചായത്തിന്റെ എല്ലാ ഔദ്യോധിക പരിപാടികൾക്കും ഇപ്പോൾ ഹരിത വിളക്കാണ് ഉപയോഗിക്കുന്നത്. പ്രകൃതിയോട് മനുഷ്യൻ കാണിക്കേണ്ട കരുതലും പരിഗണനയും എടുത്തു കാട്ടുന്നതിനും, പ്ലാസ്റ്റിക് മാലിന്യം എന്ന വലിയ വിപത്തിൽ നിന്നും നാട് മോചനം നേടണം എന്നുള്ള ബോധവൽക്കരണത്തിന്റെയും ഭാഗമായിട്ടാണ് ഹരിത വിളക്ക് എല്ലാ പരിപാടികളിലും പ്രോത്സാഹിപ്പിക്കുന്നത് എന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ചന്ദ്രശേഖരൻ മലയോരം ന്യൂസിനോട് പറഞ്ഞു.
Post a Comment