അടിസ്ഥാനത്തിലാണ് നടപടി. ഇ.കെ. വിജയൻ എം.എൽ.എ. മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ കണ്ട് കത്ത് നൽകുകയും നടപടികൾ ഊർജിതമാക്കുന്നതിനായി പൊതുമരാമത്തുവകുപ്പ് പാലം വിഭാഗവുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. തുടർന്നാണ് വിദഗ്ധസംഘം സന്ദർശനം നടത്തിയത്. പാലം പുനർനിർമാണത്തിന് ഫണ്ട് അനുവദിക്കുന്നത് അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി അറിയിക്കുകയും ചെയ്തു.പൊതുമരാമത്തുവകുപ്പ് പാലം ഉപവിഭാഗം അസി. എൻജിനിയർമാരായ സി.എസ്. അജിത്, എൻ.വി. ഷിനി, രബീഷ് കുമാർ, പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം കോഴിക്കോട് റീജണൽ ഡിസൈൻ ഓഫീസ് ജോ.ഡയറക്ടർ കെ. ലേഖ, റീജണൽ ഡിസൈൻ ഓഫീസർമാരായ ടി.പി. ഫിറോസ്, കെ. റെമിൽ എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശനം നടത്തിയത്. ഡിസൈൻ തയ്യാറാക്കിക്കഴിഞ്ഞാൽ രണ്ടുകോടിയോളം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി സമർപ്പിക്കുമെന്നും അവർ പറഞ്ഞു.
ജില്ലയിൽ പുതുക്കിപ്പണിയേണ്ട പാലങ്ങളെ ഉൾപ്പെടുത്തി പൊതുമരാമത്ത് പാലം വിഭാഗം 2018-ൽ തയ്യാറാക്കിയ പട്ടികയിൽ മുണ്ടക്കുറ്റി പാലവും ഉൾപ്പെട്ടിരുന്നു. പാലത്തിന്റെ അന്വേഷണറിപ്പോർട്ട് നേരത്തേ തയ്യാറാക്കി നൽകിയിരുന്നു. ഈ ഭാഗത്തെ വളവുകൾക്കും ഇറക്കത്തിനുമൊപ്പം പാലത്തിന്റെ കൈവരികൾ തകർന്നതും അടിഭാഗത്തെ കോൺക്രീറ്റ് അടർന്നുമാറിയുമാണ് ഈ ഭാഗം അപകടഭീഷണി ഉയർത്തുന്നത്. ഇതോടൊപ്പം പാലത്തിന്റെ വീതിക്കുറവും വാഹനയാത്രക്കാർക്ക് പ്രതിസന്ധിയാകുന്നുണ്ട്. പാലം ഉൾപ്പെടുന്ന ഭാഗത്ത് അപകടങ്ങൾ പെരുകുന്നുണ്ട്. രണ്ടുവർഷംമുമ്പ് കുറ്റ്യാടി-മുള്ളൻകുന്ന്-പശുക്കടവ് റോഡ് നവീകരണം നടത്തിയിരുന്നുവെങ്കിലും പാലം ജലസേചനവകുപ്പിന്റെ കീഴിലായിരുന്നതിനാൽ ഇതൊഴിവാക്കിയാണ് നവീകരണം നടത്തിയത്.
Post a Comment