📮❗ആലക്കോട്, ചെറുപുഴ, ചെമ്പേരി, പയ്യാവൂർ വഴി ബാംഗ്ലൂർക്കു പോകുന്ന പയ്യന്നൂർ - ബാംഗ്ലൂർ KSRTC സ്വിഫ്റ്റ് ബസ് സമയം പുനർക്രമീകരിക്കണം ⚠️⭕

ആലക്കോട്: ആലക്കോട്, ചെറുപുഴ, ചെമ്പേരി, പയ്യാവൂർ വഴി ബാംഗ്ലൂർക്കു പോകുന്ന പയ്യന്നൂർ - ബാംഗ്ലൂർ KSRTC സ്വിഫ്റ്റ് ബസ് സമയം പുനർക്രമീകരിക്കണം എന്ന ആവിശ്യം മലയോരത്തു ശക്തമാകുന്നു. മലയോരം റൂറൽ ഡെവലപ്പ്മെന്റ് ഫൌണ്ടേഷൻ (MRDF) പ്രസ്തുത വിഷയത്തിൽ കണ്ണൂർ മന്ത്രിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിവേദനം സമർപ്പിച്ചിട്ടുണ്ട്.

ഇപ്പോൾ അതിരാവിലെ 3 മണിക്ക് മുന്നേ ബാംഗ്ലൂരിൽ എത്തുന്ന അവസ്ഥ ആണ് നിലവിലുള്ളത്. സ്ത്രീകളും വിദ്യാർത്ഥികളും അടക്കമുള്ള യാത്രക്കാർക്ക് അതിരാവിലെ ബാംഗ്ലൂർ എത്തുന്നതുമൂലം സുരക്ഷിതമായി താമസസ്ഥലങ്ങളിലേയ്ക്കോ, ഹോസ്റ്റലുകളിലേയ്ക്കോ എത്താൻ സാധിക്കാത്ത സ്ഥിതി ആണ്.
നിലവിൽ അതിരാവിലെ നേരത്തെ ബാംഗ്ലൂർ എത്തുന്നത് കാരണം നിരവധി യാത്രക്കാർ ഈ ബസിനെ ഉപേക്ഷിച്ച് പ്രൈവറ്റ് ബസുകളെ ആശ്രയിക്കുന്നത് പതിവായി.

അത് കാരണം ഈ വണ്ടിയുടെ കളക്ഷൻ കുറയുകയും സ്വഭാവികമായി സർവീസ് അവസാനിപ്പിക്കേണ്ട അവസ്ഥ വരും.
മൈസൂർ ബാംഗ്ലൂർ ഹൈവേ അടക്കം റോഡുകളെല്ലാം മികച്ചതായതിനാലും ഈ സർവീസ് ബാംഗ്ലൂരിൽ നേരത്തെ എത്തുവാൻ കാരണമാകുന്നുണ്ട്.
മിക്ക കോളേജ് ഹോസ്റ്റലുകളും 6 മണിക്ക് ശേഷം മാത്രമേ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുകയുള്ളു.

ബാംഗ്ലൂരിലെ പ്രധാന ബസ്റ്റോപ്പുകൾ ആയ സാറ്റലൈറ്റ്, മജസ്റ്റിക് തുടങ്ങിയ ബസ്റ്റാൻഡുകളിൽ നിന്നും രാവിലെ അഞ്ചുമണിയോടെ മാത്രമേ ആവശ്യമായ റഗുലർ സർവീസുകൾ ആരംഭിക്കുകയുള്ളൂ എന്നതിനാൽ നേരത്തെ എത്തുന്ന ആൾക്കാർക്ക് തങ്ങളുടെ താമസസ്ഥലങ്ങളിലേക്കും, ഹോസ്റ്റലുകളിലേക്കും, മറ്റ് അനുബന്ധ സ്ഥലങ്ങളിലേക്കും യാത്ര ചെയ്യാൻ സാധിക്കാത്തതും ബസ്റ്റാൻഡിൽ തന്നെ തുടരേണ്ടി വരുന്നതും ഏറെ സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്.

ബാംഗ്ലൂരിൽ പഠിക്കാൻ പോകുന്ന പെൺകുട്ടികൾ അടക്കമുള്ള സ്ത്രീ ജനങ്ങളെ സംബന്ധിച്ച് രാത്രിയിലെ ബസ്റ്റാൻഡിൽ ഇരിപ്പ് അത്ര സുഗമമല്ല എന്നത് സത്യമായ കാര്യമാണ്.യൂബർ, ഓല പോലുള്ള ടാക്സി സർവീസുകളെ ആശ്രയിക്കാം എന്ന് വെച്ചാൽ തന്നെ പുലർച്ച അഞ്ചുമണിക്ക് മുൻപാണെങ്കിൽ നോർമൽ റേറ്റിന്റെ ഇരട്ടിയോളമാണ് ചാർജ്.

പുലർച്ചെ അഞ്ചരയോടെ അനുബന്ധിച്ച് ബാംഗ്ലൂരിലെത്തുന്ന പോലെ സർവീസ് പുനക്രമീകരിക്കുകയാണെങ്കിൽ കണ്ണൂർ കാസർകോട് ജില്ലകളിലെ മലയോര പ്രദേശങ്ങളിൽ നിന്നും യാത്ര ചെയ്യുന്നവരെ സംബന്ധിച്ച് അത് ഏറെ ഗുണപ്രദമാകും.

ആയതിനാൽ ബസ് സമയം രാത്രി 8 നു പയ്യന്നൂരിൽ നിന്നും പുറപ്പെട്ട് രാവിലെ 6 മണിയോടെ ബാംഗ്ലൂർ എത്തുന്ന രീതിയിൽ സമയം പുനർക്രമീകരിച്ച് നൽകണമെന്നാണ് സ്ത്രികളടക്കമുള്ള വിദ്യാർത്ഥികളുടെയും യാത്രക്കാരുടെയും ആവിശ്യം.

സുരക്ഷിതമായ, എല്ലാവർക്കും കംഫോർട്ടബിൾ ആയ ഒരു ടൈമിൽ ബസ് ഓടി തുടങ്ങിയാൽ നല്ല സീറ്റിങ്ങും, മൊബൈൽ ചാർജിങ് അടക്കം ഉള്ള ആധുനിക ഫെസിലിറ്റീസ് ഉള്ള സ്വിഫ്റ്റ് ബസ് ഏറ്റവുമധികം യാത്രകാർ അശ്രയിക്കുന്ന സർവീസ് ആയി മാറും
എന്ന് ഉറപ്പാണ്.

1 Comments

  1. താമസിച്ചു bangalore എത്തേണ്ടവർക്ക് കാഞ്ഞങ്ങാട് - bangalore ബസ് ഉണ്ടല്ലോ... നേരത്തെ എത്തേണ്ടവർക്ക് സ്വിഫ്റ്റ് നും പോകാം.... Work ചെയ്യുന്നവർക്ക്‌ ഈ സമയം നല്ലതാണ്... അവിടെ ചെന്ന് ഒന്ന് ഉറങ്ങി അതിനു ശേഷം ഓഫീസിൽ പോകാം.... പിന്നെ എന്നാണ് bangalore ബസ് കാലി ആയി പോകുന്നത്? എല്ലാ ദിവസവും ബസ് full ആണ്.... ഈ MRDF ഇൽ ഉള്ളവർ golden പോലുള്ള പ്രൈവറ്റ് ബസ് ന് വഴി ഒരുക്കുകയാണോ എന്ന് സംശയം ഉണ്ട്.. കാരണം ഗോൾഡൻ ചെറുപുഴ നിന്ന് start ചെയ്യുന്നത് 6.15 ആണല്ലോ... എന്നിട്ട് KSRTC സ്വിഫ്റ്റ് ന്റെ ഒപ്പം ആണല്ലോ ഇപ്പോളും പോകുന്നത്

    ReplyDelete

Post a Comment

Previous Post Next Post