മൈസൂരിൽ വാഹനാപകടം വയനാട്ടിലെ പെൺകുട്ടി മരിച്ചു.സഹയാത്രികനായ യുവാവിന് പരുക്ക്
മൈസൂർ ദസറ കാണാൻ പോയി മടങ്ങിവരികയായിരുന്നുവെന്ന് റിപ്പോർട്ട്.
ഗുണ്ടൽപേട്ട:ദേശീയപാത766 മദൂരിന് സമീപം ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വയനാട്ടിലെ പെൺകുട്ടി മരിച്ചു. മീനങ്ങാടി അപ്പാട് നീറ്റിങ്കര സാബുവിന്റെ മകൾ ആഷ്ലിയാണ് മരിച്ചത്.
കെ എൽ 73 സി 8812 നമ്പർ ബൈക്കാണ് രാത്രി എട്ട് മണിയോടെ അപകടത്തിൽപ്പെട്ടത്.സാരമായി പരിക്കേറ്റ ആഷ്ലിയെ ബത്തേരിയിലെ ഇഖ്‌റ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.
സഹയാത്രികനായ യുവാവിനും നിസാര പരിക്കേറ്റതായാണ് പ്രാഥമിക വിവരം.മൈസൂരിൽ ദസറ കാണാൻ പോയി തിരിച്ച് വരുമ്പോൾ ആണ് അപകടം.

Post a Comment