7 ഒക്ടോബർ 2023
ശ്രീകണ്ഠപുരം : മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭാ മണ്ഡലങ്ങളിൽ പര്യടനം നടത്തുന്ന നവകേരള സദസ്സിന്റെ ഭാഗമായി ഇരിക്കൂർ മണ്ഡലത്തിൽ 1501 അംഗ സംഘാടകസമിതി രൂപവത്കരിച്ചു.
യോഗം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ് അധ്യക്ഷത വഹിച്ചു.
ഫാ. ജോസഫ് കാവനാടിയിൽ, പി.വി. ഗോപിനാഥ്, എം.സി. രാഘവൻ, എം. കരുണാകരൻ, വി.പി. മോഹനൻ, സജി കുറ്റ്യാനിമറ്റം, എ.ജെ. ജോസഫ്, പി. കുഞ്ഞികൃഷ്ണൻ, ടി.കെ. വൽസലൻ, ഹമീദ് ചെങ്ങളായി തുടങ്ങിയവർ സംസാരിച്ചു.
പരിപാടിക്കായി പഞ്ചായത്ത് തലത്തിലും ബൂത്ത് തലത്തിലും സംഘാടകസമിതികൾ രൂപവത്കരിക്കും. 12-ന് പഞ്ചായത്തുതല സംഘാടകസമിതി രൂപവത്കരണ യോഗം നടത്തും. ഇരിക്കൂർ മണ്ഡലത്തിലെ 184 ബൂത്തുകളിലും പ്രാദേശിക സംഘാടക സമിതികളുമുണ്ടാക്കും.
📮ഭാരവാഹികൾ:-
ഫാ. ജോസഫ് കാവനാടിയിൽ (ചെയ.), ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ എ.എസ്. ഷിറാസ് (കൺ.).
▪️➖➖➖➖➖➖➖▪️
𝐌𝐚𝐥𝐚𝐲𝐨𝐫𝐚𝐦 𝐍𝐞𝐰𝐬
Post a Comment