അശ്ലീല വീഡിയോദൃശ്യങ്ങൾ കാണിച്ചെന്ന പതിനാറുകാരിയായ വിദ്യാർഥിനിയുടെ പരാതിയിൽ ബാങ്ക് ജീവനക്കാരന്റെപേരിൽ പോക്സോ വകുപ്പുകൾ ചുമത്തി പോലീസ് കേസ് രജിസ്റ്റർചെയ്തു




വളയം : അശ്ലീല വീഡിയോദൃശ്യങ്ങൾ കാണിച്ചെന്ന പതിനാറുകാരിയായ വിദ്യാർഥിനിയുടെ പരാതിയിൽ ബാങ്ക് ജീവനക്കാരന്റെപേരിൽ പോക്സോ വകുപ്പുകൾ ചുമത്തി വളയം പോലീസ് കേസ് രജിസ്റ്റർചെയ്തു. നാദാപുരം പാറക്കടവ് കേരള ബാങ്കിലെ (കെ.ഡി.സി.) പാർട്ട് ടൈം സ്വീപ്പർ നാദാപുരം ഈയ്യങ്കോട് സ്വദേശി നടുക്കണ്ടിയിൽ ദീപക് സുരേഷി(40)ന്റെ പേരിലാണ് വളയം പോലീസ് കേസെടുത്തത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30-നാണ് സംഭവം.


സ്കൂൾ ആവശ്യത്തിന് സഹപാഠിക്കൊപ്പം ബാങ്കിലെത്തിയപ്പോൾ പ്രതി മൊബൈലിൽ നഗ്നദൃശ്യങ്ങൾ കാണിച്ചെന്നാണ് പരാതി. തുടർന്ന് പെൺകുട്ടി സംഭവം വീട്ടുകാരോട് പറയുകയും വളയം പോലീസിൽ പരാതി നൽകുകയുമായിരുന്നു. പ്രതിക്കുവേണ്ടി അന്വേഷണം ആരംഭിച്ചതായി വളയം പോലീസ് അറിയിച്ചു.



Post a Comment

Previous Post Next Post