തദ്ദേശസ്ഥാപനങ്ങളിലെ സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുകയാണ് 'കെ-സ്മാര്‍ട്ട്' പദ്ധതിയുടെ ലക്ഷ്യം. തദ്ദേശവകുപ്പിന്റെ വിവിധ സേവനങ്ങള്‍ സുതാര്യമായും അതിവേഗത്തിലും ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.
കെസ്മാര്‍ട്ടില്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യാം❓
https://ksmart.lsgkerala.gov.in/ui/web-portal എന്ന വെബ്‌സൈറ്റില്‍ കയറി ഹോംപേജിന്റെ മുകളില്‍ ഇടത് ഭാഗത്ത് ക്ലിക്ക് ചെയ്ത് കെ സ്മാര്‍ട്ടില്‍ രജിസ്‌ട്രേഷന്‍ ചെയ്യാം. ആധാര്‍ കാര്‍ഡ് നമ്പര്‍ നല്‍കിയാലേ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ.
ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. ആധാര്‍ വിവരങ്ങള്‍ തെളിഞ്ഞ് വന്നതിന് പിന്നാലെ രജിസ്റ്റര്‍ ചെയ്യുക.
പിന്നീട് മൊബൈല്‍ നമ്പര്‍ ആവശ്യപ്പെടുന്ന സ്‌ക്രീന്‍ തെളിയും. വീണ്ടും ഒടിപി വെരിഫൈ ചെയ്ത് വാട്‌സാപ്പ് നമ്പറും ഇമെയില്‍ ഐഡിയും നല്‍കിക്കഴിഞ്ഞാല്‍ കെ സ്മാര്‍ട്ട് സേവനം ഉപയോഗിക്കാം.
മൈ അപ്ലിക്കേഷന്‍സ് എന്ന ടാബില്‍ ക്ലിക് ചെയ്താല്‍ നിങ്ങള്‍ നല്‍കിയ അപേക്ഷകളും അവയുടെ നിലവിലെ സ്ഥിതിയും അറിയാം. പുതിയ അപേക്ഷകള്‍ നല്‍കാന്‍ മുകളില്‍ അപ്ലൈ എന്നൊരു ടാബ് ഉണ്ട്.
സിവില്‍ രജിസ്‌ട്രേഷന്‍ വിഭാഗത്തിലാണ് ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കേറ്റുകളുടെ രജിസ്‌ട്രേഷനുള്ള ഓപ്ഷന്‍ നല്‍കിയിരിക്കുന്നത്.
തൊട്ട് താഴെ പ്രൊപ്പര്‍ട്ടി ടാക്‌സ്, ബില്‍ഡിംഗ് പെര്‍മിറ്റ് എന്നീ ഓപ്ഷനുകള്‍. ഇപ്പോള്‍ സേവനം മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും മാത്രമാണ്.
KSMART - LOCAL SELF GOVERNMENT എന്ന പേരിലാണ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ആപ്പ് എത്തിയിട്ടുള്ളത്.
▪️➖➖➖➖➖➖▪️
𝐌𝐚𝐥𝐚𝐲𝐨𝐫𝐚𝐦 𝐍𝐞𝐰𝐬
ɪɴꜰᴏʀᴍᴀᴛɪᴠᴇ ɢʀᴏᴜᴘ ᴏꜰ ɴᴇᴛᴡᴏʀᴋ
Post a Comment