വീട്ടുകാരുടെ അനുമതി ഇല്ലാതെ വീട്ടിൽ വന്ന് ഇലക്ട്രോണിക്സ് അടക്കമുള്ള സാധനങ്ങൾ ബലമായി എടുത്തു കൊണ്ടു പോകുന്ന കേരളീയർ അല്ലാത്ത വനിതാ സംഘങ്ങളുടെ പ്രവർത്തനങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ആലക്കോട് CI അറിയിച്ചു.
പുതിയ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി ഇത്തരത്തിൽ നടന്ന സംഭവങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറിയിപ്പ്.
ഇത്തരത്തിൽ ഇന്നും നാളെയും തുടർ ദിവസങ്ങളുമായി ആർക്കെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ... ഇത്തരത്തിൽ കേരലീയർ അല്ലാത്ത സ്ത്രീകൾ കറങ്ങി നടക്കുന്നതായി ശ്രദ്ധയിൽ പെടുന്നുണ്ടെങ്കിൽ എത്രയും വേഗം O460 2255 252 എന്ന നമ്പറിൽ ആരോട് പോലീസ് സ്റ്റേഷനിലോ & 9497 9872 14 എന്ന നമ്പറിൽ ആലക്കോട് സ്റ്റേഷൻ ഹൗസ് ഓഫീസറെയോ ബന്ധപ്പെട്ട് വിവരം അറിയിക്കണം.
അറിയിപ്പ് ചുവടെ :-
ഉദയഗിരി ഗ്രാമപഞ്ചായത്തിലെ മാമ്പോയിൽ, ചെമ്മണ്ണും കുണ്ട്, കുട്ടൻകവല തുടങ്ങിയ പ്രദേശങ്ങളിൽ വീടുകളിലും പരിസരങ്ങളുള്ള ഇരുമ്പ്, ഇലക്ട്രോണിക് സാധനങ്ങൾ (വീട്ടുപകരണങ്ങൾ അടക്കം) വീട്ടുകാരുടെ അറിവോ സമ്മതമോ കൂടാതെ കേരളീയരല്ലാത്ത വനിതകളുടെ സംഘങ്ങൾ വന്ന് എടുത്തുകൊണ്ടുപോകുന്നതായി പരാതി ലഭിച്ചിട്ടുണ്ട്.
ഇക്കാര്യം ആലക്കോട് പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അപരിചിതരായ ആളുകൾ ഇങ്ങനെ വരുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ആലക്കോട് പോലീസിൽ വിവരമറിയിക്കാൻ അഭ്യർത്ഥിക്കുന്നു.
പോലീസ് സ്റ്റേഷൻ
ഫോൺ :O460 2255 252,
S H O : 9497 9872 14
Post a Comment