അരങ്ങതുത്സവം നോട്ടീസ് പുറത്തിറക്കി - നോട്ടീസ് ഇവിടെ കാണാം 📑📑 മഹോത്സവം 2024 ജനുവരി 14 മുതൽ 23 വരെ


ആലക്കോട് അരങ്ങം ശ്രീ മഹാദേവക്ഷേത്രം കൊടിയേറ്റ മഹോത്സവം 2024 ജനുവരി 14 മുതൽ 23 വരെ.

എല്ലാ ദിവസവും വരണാഭമായ പരുപാടികളോട് വൻ ആഘോഷത്തിന്റെ നാളുകൾക്ക്‌ ആലക്കോട് തുടക്കമാവുന്നു.

📮നോട്ടീസ് ഡൌൺലോഡ് ചെയ്യാനും കാണാനും ലിങ്കിൽ തൊടുക :-

ആലക്കോട് : ആലക്കോട് അരങ്ങം മഹാദേവ
ക്ഷേത്രത്തിൽ ഉത്സവത്തിന് തുടക്കമായി. തിരുവാഭരണ ഭണ്ഡാരത്തിൻ്റെ താക്കോൽ ആലക്കോട് കൊട്ടാരത്തിലെ കുമാരിവർമ തമ്പുരാട്ടി കൈമാറി. അജിത് രാമവർമ സന്നിഹിതനായി. തിരുവാഭരണ-കലവറ നിറയ്ക്കൽ ഘോഷയാത്ര ആലക്കോട്, അരങ്ങം ടൗൺ വഴി ക്ഷേത്രത്തിലെത്തി.

ചൊവ്വാഴ്ച‌ വൈകിട്ട് ദീപാരാധന, ആചാര്യവരണം ചടങ്ങുകൾക്കുശേഷം ഏഴിന് ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂർ പദ്‌മനാഭനുണ്ണി നമ്പൂതിരിപ്പാട് കൊടിയേറ്റും. തുടർന്ന് ഭഗവതിസേവ, അത്താഴപൂജ, ശ്രീഭുതബലി, നടയടക്കൽ ചടങ്ങുകൾ നടത്തും.

Post a Comment

Previous Post Next Post