ലോകമെമ്പാടുമായി നിരവധി ഉപയോക്താക്കളുള്ള ജനപ്രിയ മെസേജിങ് ആപ്പാണ് വാട്‌സ് ആപ്പ്. ഉപയോക്താക്കളുടെ സൗകര്യാർഥവും ജനപ്രിയത വർധിപ്പിക്കാനുമായി നിരവധി പുതിയ ഫീച്ചറുകൾ ടെക് ഭീമൻമാരായ മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ് ആപ്പ് അവതരിപ്പിക്കാറുണ്ട്. ഇത്തരത്തിൽ ഉപയോക്താക്കൾക്ക് ഏറെ ഉപയോഗപ്രദമാകുന്ന മറ്റൊരു പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ് ആപ്പ്.
ഇൻസ്റ്റഗ്രാമിലേതിന് സമാനമായി സ്റ്റാറ്റസ് അപ്ഡേറ്റുകളിൽ മറ്റുള്ളവരെ ടാഗ് ചെയ്യാൻ സാധിക്കുന്നതാണ് പുതിയ ഫീച്ചർ. വാട്‌സ് ആപ്പിൽ സ്റ്റാറ്റസുകൾ പങ്കുവെക്കാൻ സാധിക്കുമെങ്കിലും ഇൻസ്റ്റഗ്രാമിലേത് പോലെ മറ്റുള്ളവരെ ടാഗ് ചെയ്യാൻ സാധിക്കുമായിരുന്നില്ല. ഇനി വരുന്ന അപ്ഡേഷനിൽ ഇതും സാധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സിൽ കോൺടാക്ട്‌സുകൾ ടാഗ് ചെയ്യാൻ കഴിയുന്ന തരത്തിലാണ് ക്രമീകരണം.
▪️➖➖➖➖➖➖➖▪️
𝐌𝐚𝐥𝐚𝐲𝐨𝐫𝐚𝐦 𝐍𝐞𝐰𝐬
Post a Comment