ഇരിട്ടി : താലൂക്ക് ആസ്പത്രി ആരോഗ്യവിഭാഗം ഇരിട്ടിയിലെ ഹോട്ടലുകളിലും ബാറുകളിലും മറ്റും നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു.
ഹോട്ടലുകളിൽനിന്ന് പഴകിയ സാമ്പാർ, 30 കിലോ കോഴിയിറച്ചി, 20 കിലോ മത്സ്യം, 15 കിലോ ബീഫ്, അച്ചാറുകൾ എന്നിവയാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്.
വള്ളിത്തോട് :
കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഇരിട്ടി പാലത്തിനു സമീപത്തെ ഹോട്ടലുകളിലും തട്ടുകടകളിലും ലോഡ്‌ജുകളിലും മത്സ്യക്കടകളിലും പരിശോധന നടത്തി. ഇതിൽ രണ്ട് തട്ടുകടകളിൽനിന്ന് മലിനജലം പുഴയിലേക്ക് ഒഴുക്കിവിടുന്നതായി കണ്ടെത്തി. ഇവർക്ക് പിഴയീടാക്കി തട്ടുകട അടപ്പിച്ചു.
ലൈസൻസ് പുതുക്കാതെ പ്രവർത്തിച്ച രണ്ട് മത്സ്യക്കടകൾക്കും പിഴയീടാക്കി.
അയ്യൻകുന്ന് : ഹെൽത്ത് കേരള
കാമ്പയിന്റെ ഭാഗമായി അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി, ആനപ്പന്തി എന്നീ സ്ഥലങ്ങളിലെ ഹോട്ടലുകൾ, കൂൾബാർ, ബേക്കറി, ബീഫ് സ്റ്റാൾ, ചിക്കൻ സ്റ്റാൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി.
ഉളിക്കൽ : ഉളിക്കൽ ടൗണിൽ വൃത്തിഹീനമായി പ്രവർത്തിച്ച പലഹാര യൂണിറ്റ് പൂട്ടി. ഉളിക്കൽ, കോക്കാട്, മാട്ടറ തുടങ്ങിയ സ്ഥലങ്ങളിലെ 11 സ്ഥാപനങ്ങളിൽ പരിശോധന നടത്തി.
Post a Comment