മലയോരത്തെ വിദ്യാർത്ഥികളുടെ ദൂര യാത്ര ദുരിതം പരിഹരിക്കാൻ കെഎസ്ആർടിസിയുടെ പ്രത്യേക കരുതൽ 🔰⭕ KSRTC




ആലക്കോട്: മലയോരം ന്യൂസിന്റെയും, റയ്സോർ ഗ്ലോബൽ വെന്റുവേഴ്സിന്റെയും അഭ്യർത്ഥനയെ തുടർന്ന് മലയോരത്തെ വിദ്യാർത്ഥികളുടെ ദൂര യാത്ര ദുരിതം പരിഹരിക്കാൻ കെഎസ്ആർടിസിയുടെ പ്രത്യേക കരുതൽ.

ബാംഗ്ലൂരിലെ പ്രമുഖ നഴ്സിംഗ് കോളേജിൽ പഠിക്കുന്ന കണ്ണൂർ കാസർഗോഡ് ജില്ലകളിലെ വിദ്യാർത്ഥികൾക്ക്‌ ഈസ്റ്റർ വിഷു റംസാൻ അവധിക്ക് സമയബന്ധിതമായി നാട്ടിലെത്താൻ KSRTC കാണിച്ച കരുതൽ പ്രശംസ അർഹിക്കുന്നതാണ്.


രാത്രി ഒമ്പതരയോടെ ബാംഗ്ലൂരിൽ നിന്നും ആരംഭിച്ച് പുലർച്ച അഞ്ചുമണിയോടെ ആലക്കോട് എത്തേണ്ടിയിരുന്ന കഞ്ഞാങ്ങാട് ഡിപ്പോയുടെ കെഎസ്ആർടിസി ബസ് സർക്കാരിൽ നിന്നും പ്രത്യേക അനുമതി എടുത്ത് ഉച്ചക്ക് രണ്ട് മണിയോടെ ബാംഗ്ലൂരിൽ നിന്നും ആരംഭിച്ച രാത്രി 8 മണിയോടെ ആലക്കോട് എത്തിക്കുന്ന രീതിയിൽ പുനർ ക്രമീകരിച്ചത്.

കെഎസ്ആർടിസി സോണൽ ഹെഡ് ആയി സേവനം അനുഷ്ഠിക്കുന്ന മനോജ് കുമാറും കാഞ്ഞങ്ങാട് ATO ആൽവിൻ ടി സേവ്യറും നടത്തിയ പ്രത്യേക ഇടപെടലുകളാണ് വിദ്യാർത്ഥി സൗഹൃദപരമായ ഈ യാത്ര സാധ്യമാക്കിയത്.


ബാംഗ്ലൂരിൽ നിന്നുള്ള പെർമിറ്റ് സംബന്ധമായ എല്ലാ കാര്യങ്ങളും പ്രത്യേക പരിഗണനയോടെ നിർവഹിച്ച കൺട്രോളിങ്ങ് ഇൻസ്‌പെക്ടറും, റിസർവേഷൻ സൗകര്യങ്ങൾ ചെയ്ത് നൽകിയ പയ്യന്നൂർ റിർവേഷൻ ഇൻചാർജ് വിജേഷ് , കെഎസ്ആർടിസി നിർദേശക സമിതി അംഗം ബോണി എന്നിവർ നടത്തിയ പരിശ്രമങ്ങളും ഏറെ വിലമതിക്കുന്നതാണ്.


കുട്ടികളെ സുരക്ഷിതമായി എത്തിച്ച ജീവനക്കാരായ സന്തോഷ്‌ കുമാർ, സുരേന്ദ്രൻ എന്നിവരെ പൊന്നാട അണിയിച്ചു ആദരിച്ചു .



Post a Comment

Previous Post Next Post