സയൻസിന്റെ വിസ്മയങ്ങളലേക്കു യുവജനങ്ങളെ ആകർഷിക്കുന്നതിനു കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് ഇൻസ്‌പയർ.
INSPIRE: Innovation in Science Pursuit for Inspired Research എന്നാണ് പൂർണ രൂപം.
www.online- inspire.gov.in എന്ന ഔദ്യോഗിക സൈറ്റ് വഴി വേണം അപേക്ഷിക്കാൻ.
ഈ പദ്ധതിയുടെ ഘടകമായ 'ഷീ' (SHE: Scholarship for Higher Education) പ്രകാരമുള്ള സ്കോളർഷിപ്പിനു ഒക്ടോബർ 15 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.
2024 ൽ 12 ജയിച്ചവരെ മാത്രമേ പരിഗണിക്കൂ. മുൻപു ജയിച്ചവർ അപേക്ഷിക്കേണ്ട.
*📮സഹായം എത്ര❓*
പ്രതിമാസം 5,000 രൂപ നിരക്കിൽ വർഷം 60,000 രൂപ സ്കോളർഷിപ്. കൂടാതെ അംഗീകൃത ഗവേഷണസ്ഥാപനത്തിൽ വേനലവധിക്കാലത്തു നടത്തുന്ന റിസർച് പ്രോജക്ടിനു പ്രതിവർഷം 20,000 രൂപ സമ്മർ മെന്റർഷിപ് ഗ്രാന്റുമുണ്ട്.
ഈ തുകയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ എസ്ബി അക്കൗണ്ടിലേക്കു നേരിട്ട് അയയ്ക്കും.
5 വർഷംവരെ സഹായം ലഭിക്കും. ആണ്ടുതോറും 12,000 പേർക്കാണ് സ്കോളർഷിപ്.
www.online- inspire.gov.in
എന്ന സൈറ്റിലൂടെ അപേക്ഷിക്കാം. അപേക്ഷാരീതിയും സമർപ്പിക്കേണ്ട രേഖകളും സംബന്ധിച്ച വിവരങ്ങൾ സൈറ്റിലെ വിജ്‌ഞാപനം, FAQ എന്നിവ നോക്കുക.
Post a Comment