2024-25 അധ്യയന വർഷത്തേക്കുളള അലോട്ട്മെന്റ്പ്രകാരം ഒന്നാം വർഷം കോഴ്സിന് ചേർന്നവർക്കാണ് അപേക്ഷ സമർപ്പിക്കാനാകുക
മെഡിസിൻ, എൻജിനീയറിംഗ്
തുടങ്ങിയ പ്രൊഫഷനൽ കോഴ്സുകൾ ഉൾപ്പെടെ ബോർഡ് നിശ്ചയിച്ച മറ്റു കോഴ്സുകൾ പഠിക്കുന്ന അർഹരായ മുസ്ലിം വിദ്യാർഥികൾക്ക് കേരള സംസ്ഥാന വഖ്ഫ് ബോർഡ് നൽകുന്ന പലിശ രഹിത ലോൺ സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിച്ചു.
അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 2,50,000 രൂപയിൽ താഴെയായിരിക്കണം.
www.keralastatewakfboard.in വെബ്സൈറ്റിൽ നിന്ന് അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കേണ്ടതാണ്.
ലഭിക്കുന്ന അപേക്ഷകളിൽ നിന്ന് തിരഞ്ഞെടുക്കുന്ന 200 പേർക്കാണ് ലോൺ അനുവദിക്കുന്നത്.
Post a Comment