ചക്കിട്ടപാറ മുതുകാട് പുലിയിറങ്ങി

symbolic Image 

 ചക്കിട്ടപാറ:ചക്കിട്ടപാറ പഞ്ചായത്ത് 6-ാം വാർഡിലെ മുതുകാട് മൂന്നാം ബ്ലോക്ക് മേഖലയിൽ പുലി ഇറങ്ങിയതോടെ ജനം ഭീതിയിൽ കഴിഞ്ഞ ദിവസം രാത്രി തിരുമംഗലത്തു പ്രകാശന്റെ വീട്ടുമുറ്റത്തെ വളർത്തു നായയെ പുലി പിടിച്ചു കൊണ്ടുപോയി. വീട്ടുകാർ വാതിൽ തുറന്നപ്പോൾ പുലിയെ കണ്ടതോടെ ഭയന്നു വാതിൽ അടച്ചു.

ഇന്നലെ രാത്രി മൂന്നാം ബ്ലോക്കിലെ രാജീവന്റെ നായയെ പിടിക്കാൻ ശ്രമിച്ചെങ്കിലും ജനം സംഘടിച്ച് ഇറങ്ങിയതോടെ പുലി ഓടിപ്പോയി. ഒരാഴ്ച മുൻപു കുടിവെള്ള പൈപ്പ് നോക്കാൻ പോയ യുവാവിന് ഒപ്പം ഉണ്ടായിരുന്ന നായയെയും പുലി ഓടിച്ചിരുന്നു. മുൻപു പലതവണ ഈ പ്രദേശത്ത് നിന്ന് ഒട്ടേറെ പേരുടെ നായ്ക്കളെ കാണാതായിട്ടുണ്ട്.


നൂറുകണക്കിനു കുടുംബങ്ങൾ താമസിക്കുന്ന മേഖലയാണിത്. രാവിലെയും രാത്രിയും പുറത്തിറങ്ങരുതെന്നു വനം വകുപ്പ് പ്രദേ ശവാസികൾക്കു മുന്നറിയിപ്പുനൽകി.0 നായയെ പിടിച്ചതു പുലിനയാണെന്നു വനം വകുപ്പ് ഉദ്യോഗസ്‌ഥർ സ്‌ഥിരീകരിച്ചു.


ഏക്കറുകണക്കിനു സ്വകാര്യ ഭൂമിയിൽ കാടു നിറഞ്ഞതു വന്യ മൃഗ ശല്യം വർധിക്കാൻ കാരണ മായതായി നാട്ടുകാർ പറഞ്ഞു കാട് വെട്ടിത്തെളിക്കാൻ പഞ്ചായത്ത് സ്വകാര്യ വ്യക്തികൾക്ക് നോട്ടിസ് അയച്ച് അടിയന്തര നട പടി സ്വീകരിക്കണമെന്നു പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post