നിയമവിദ്യാർത്ഥിനിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചു; ഞെട്ടിക്കുന്ന സംഭവം ആന്ധ്ര പ്രദേശില്‍ : Law Student

 


ആന്ധ്ര പ്രദേശില്‍ നിയമവിദ്യാര്‍ഥിനിയെ യുവതിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്‌തെന്ന് പരാതി. ഈ വര്‍ഷം ഓഗസ്റ്റിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഇതിൽ വിദ്യാര്‍ഥിനിയുടെ കുടുംബം പരാതി നല്‍കിയതിനെ തുടര്‍ന്ന് മുഴുവന്‍ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ഥിനിയും കാമുകനും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും, യുവതിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നുസംഭവത്തെ കുറിച്ച് പെൺകുട്ടി പുറത്ത് പറഞ്ഞിരുന്നില്ല. എന്നാൽ, ഇതിലുള്ള മനോവിഷമത്തില്‍ ആത്മഹത്യക്ക് ശ്രമിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട പെൺകുട്ടിയുടെ പിതാവ് ഇത് തടയുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. പെണ്‍കുട്ടിയുടെ കാമുകനായ വംശി എന്നയാളും മൂന്ന് സുഹൃത്തുക്കളും ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചത് എന്നതായിരുന്നു പരാതി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.

വംശി എന്നയാളും പെണ്‍കുട്ടിയും ഒരു വര്‍ഷത്തിലേറെയായി പ്രണയ ബന്ധത്തിലായിരുന്നു. ഈ വര്‍ഷം ഓഗസ്റ്റിലാണ് പ്രതി പെണ്‍കുട്ടിയെ വിശാഖപട്ടണത്തെ കൃഷ്ണനഗറിലെ സുഹൃത്തിന്റെ വീട്ടിലെത്തി പീഡിപ്പിച്ചത്. വംശിയുടെ സുഹൃത്ത് ഇത് വീഡിയോയില്‍ പകർത്തി. ഇത് കാണിച്ച് ഭീഷണിപ്പെടുത്തി മൂന്ന് സുഹൃത്തുക്കളെ കൂട്ടി പെണ്‍കുട്ടിയ പീഡിപ്പിക്കുകയായിരുന്നു.ഇക്കഴിഞ്ഞ നവംബര്‍ 18നാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. ഇതിന് ശേഷം പെണ്‍കുട്ടി വീട്ടുകാരോട് സംഭവം തുറന്നു പറയുകയായിരുന്നു. ചൊവ്വാഴ്ച പൊലീസ് പ്രതികളെ പിടികൂടി.


Post a Comment

Previous Post Next Post