കരാർ തൊഴിലാളികളോടുള്ള മാനേജ്മെന്റിന്റെ നിഷേധാത്മകമായ നടപടിക്കെതിരെ ഇലക്ട്രിസിറ്റി ബോർഡ് കോൺട്രാക്ട് വർക്കേഴ്സ് അസോസിയേഷൻ സിഐടിയു സംസ്ഥാനവ്യാപകമായി ഡിവിഷൻ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
നാദാപുരം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ യിൽ നടന്ന പ്രതിഷേധ ധർണ്ണ CITU നാദാപുരം ഏരിയ കമ്മിറ്റി ട്രഷറർ സഖാവ് പി.പി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.നാദാപുരം ഡിവിഷൻ പ്രസിഡന്റ് സഖാവ് നാരായണൻ കെ.ടി.കെ അധ്യക്ഷത വഹിച്ചു. പ്രതിഷേധ ധർണ്ണ നാദാപുരം ഡിവിഷൻ സെക്രട്ടറി ധനിക് വിശദീകരിച്ചു.വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം സഖാവ് രമ്യ ധർണ്ണയ്ക്ക് അഭിവാദ്യമർപ്പിച്ചു.ജില്ലാ കമ്മിറ്റി അംഗം സഖാവ് ഷിംന നന്ദി അറിയിച്ചു
Post a Comment