പതിനേഴുകാരിയെ കാണാതായി : Missing

 

പത്തനംതിട്ട : വെണ്ണിക്കുളത്ത് പതിനേഴുകാരിയെ കാണാനില്ലെന്ന് പരാതി. മധ്യപ്രദേശ് സ്വദേശി ഗംഗാറാം റാവത്തിന്റെ മകളായ റോഷ്ണി റാവത്തിനെയാണ് കാണാതായത്.

വര്‍ഷങ്ങളായി ഗംഗാറാം കേരളത്തിലാണ് ജോലി ചെയ്യുന്നത്. കുടുംബസമേതം പത്തനംതിട്ടയിലാണ് താമസം.

ബാല്യകാലം മുതല്‍ വെണ്ണിക്കുളത്ത് തന്നെയാണ് റോഷ്‌നി പഠിച്ചത്. പ്ലസ് ടു പരീക്ഷ ഫലം പ്രതീക്ഷിക്കുകയാണ്. ഹിന്ദി, മലയാളം, ഇംഗ്ലീഷ് എന്നിവ സംസാരിക്കും.

വ്യാഴാഴ്ച രാവിലെ മുതലാണ് പെണ്‍കുട്ടിയെ കാണാതായതെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കാണാതാകുമ്പോള്‍ കറുപ്പില്‍ വെളുത്ത കള്ളികളുള്ള ഷര്‍ട്ടാണ് ശരിച്ചിരുന്നത്.

Post a Comment

Previous Post Next Post