ശ്രീകണ്ഠപുരം: പയ്യാവൂരില്‍ അമ്മൂമ്മയോടൊപ്പം റോഡരികിലൂടെ നടന്നു പോകുകയായിരുന്ന മൂന്നു വയസുകാരി കാറിടിച്ച് മരിച്ചു.
പയ്യാവൂര്‍ ചമതച്ചാല്‍ ഒറവക്കുഴിയില്‍ അനുവിൻ്റെ മകൾ നോറയാണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ മയില്‍ക്കുറ്റികള്‍ അടക്കം ഇടിച്ചു തെറിപ്പിച്ച ശേഷമാണ് കുഞ്ഞിനെ ഇടിച്ചത്.
അമ്മൂമ്മ ഷിജിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ അച്ഛനും അമ്മയും വിദേശത്താണ് താമസം. മലയോര ഹൈവെയില്‍ വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം.
Post a Comment