ബേസിക് കൗൺസിലിംഗ് സർട്ടിഫിക്കറ്റ് കോഴ്സ് പയ്യന്നൂർ ഫാമിലി വെൽനസ് സെൻ്ററിൻ്റെ 21ാം ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി( IGNOU) -യുടെ റെഗുലർ കോഴ്സുകൾക്ക് അംഗീകാരമുള്ള ഫാമിലി അപ്പോസ്റ്റൊലേറ്റ് ട്രെയിനിംഗ് ആൻ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ(FATRI) നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ കോഴ്സിൽ മന:ശാസ്ത്രത്തിൻ്റെ വിവിധ മേഖലകളിലും, കൗൺസിലിംഗ്, സൈക്കോതെറാപ്പി, തുടങ്ങിയ വിഷയങ്ങളിലും പരിശീലനം നൽകുന്നു.
സ്വയാവബോധത്തിലൂടെ വ്യക്തിത്വത്തെ സമഗ്രതയുള്ളതാക്കി തീർക്കുവാനും , അനുദിനജീവിതത്തിലെ പ്രതിസന്ധികളെ ധീരതയോടെ അഭിമുഖീകരിക്കാനും, ഉചിതമായ മാർഗ്ഗങ്ങളിലൂടെ കുടുംബബന്ധങ്ങൾ ഊഷ്മളമാക്കാനും, മദ്യം മയ്ക്കു മരുന്ന്, പുകവലി, മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവയുടെ അടിമത്തതിൽ നിന്ന് വ്യക്തികളെ മോചിപ്പിക്കുന്നതിനുള്ള ശരിയായ അറിവ് പകരാനും, ലക്ഷ്യബോധമുള്ള ഒരു പുതു തലമുറയെ രൂപീകരിക്കാനും ബേസിക് കൗണ്സിലിംഗ് കോഴ്സ് വ്യക്തികളെ പരിശീലിപ്പിക്കുന്നു. 150 മണിക്കൂർ കൊണ്ട് പൂർത്തിയാക്കുന്ന ഈ കോഴ്സ് രണ്ടാം ശനിയാഴ്ചകളിലും ഞായറാഴ്ച ഒഴികെയുള്ള പൊതു അവധി ദിവസങ്ങളിലുമാണ് നടത്തപ്പെടുക.
ഈ വർഷം July 5 ശനിയാഴ്ച BCC കോഴ്സിൻ്റെ ഉദ്ഘാടനവും 20ാം ബാച്ചിന് സർട്ടിഫിക്കറ്റും നൽകുന്നു. കോഴ്സിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന സെൻ്ററുമായി ബന്ധപ്പെടുക. ഡയറക്ടർ: ഫാമിലി വെൽനസ് സെൻ്റർ കണ്ടോത്ത് പി.ഒ. പയ്യന്നൂർ ഫോൺ നമ്പർ 04985/205757 .Mob. 9446545757
Post a Comment