ജാനകിക്കാട് മുള്ളൻകുന്ന് റോഡ് മുങ്ങി. മുള്ളൻ കുന്ന് പശുക്കടവ് റോഡ് , നെടുവാലിൽ വെള്ളം കയറുന്നു.
മലയോര മേഖലയിൽ കനത്ത മഴ. മരുതോങ്കര പഞ്ചായത്തിലെ പശുകടവ് ഭാഗത്ത് ആളുകളെ മാറ്റിപാർപ്പിക്കുന്നു.
കോങ്ങോട് ഭാഗത്ത് ഉരുൾ പൊട്ടിയതായി സംശയം
പശുക്കടവ്: മരുതോങ്കര പഞ്ചായത്തിലെ പശുകടവ് മലഭാഗത്ത് ശക്തമായ മഴയെ തുടർന്ന് കടന്തറ പുഴയിൽ ശക്തമായ മലവെള്ളപാച്ചിൽ,പൃക്കൻ തോട് ഭാഗത്ത് നിന്നും കൊങ്ങോട് ഭാഗത്ത് നിന്നുംആളുകളെ മാറ്റിപ്പാർപ്പിച്ചു കൊണ്ടിരിക്കുന്നു. സെന്റർ മുക്ക് ഭാഗത്ത് നിന്നും കുടുംബങ്ങളെ മാറ്റിപാർപ്പിക്കുന്നുണ്ട്.കടന്തറ പുഴനിറഞ്ഞ് ശക്തമായി ഒഴുകുന്നതിനാലും, പശുക്കടവ് ഭാഗത്ത് ചിലയിടങ്ങളിൽ വൈദ്യുതി ബന്ധം നിലച്ചതിനാലും, ആളുകൾ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.കോങ്ങോട് മലഭാഗത്ത് ഉരുൾ പൊട്ടിയതായി നാട്ടുകാരിൽ ചിലർ പറയുന്നു......... Updating

Post a Comment