ആലക്കോട് : കെസിവൈഎം എസ് എം ഐ ആലക്കോട് ഫൊറോനയുടെ 2025 - 26 പ്രവർത്തന വർഷ ഉദ്ഘാടനം ആലക്കോട് സെന്റ് മേരിസ് ഓഡിറ്റോറിയത്തിൽ വച്ച് കെസിവൈഎം തലശ്ശേരി അതിരൂപത ഡയറക്ടർ ഫാദർ അഖിൽ മുക്കുഴി നിർവഹിച്ചു. കെസിവൈഎം അലക്കോട് മേഖല പ്രസിഡന്റ് അജൽ ജോബി പന്തലായ്ക്കൽ അധ്യക്ഷത വഹിച്ചു സംസാരിച്ചു.
വർണം എന്ന പേരിൽ പുതിയ സമിതിയുടെ ലോഗോ പ്രകാശനം ചെയ്യുകയും മുൻ സമിതിക്കുള്ള ആദരം ചടങ്ങിൽ വെച്ച് നടത്തുകയുണ്ടായി . ചടങ്ങിൽ കെസിവൈഎം ആലക്കോട് മേഖല ഡയറക്ടർ ഫാദർ റോബിൻ പരിയാനിക്കൽ ആമുഖ പ്രഭാഷണവും തലശ്ശേരി അതിരൂപത പ്രസിഡന്റ് ശ്രീ അബിൻ വടക്കേക്കര മുഖ്യപ്രഭാഷണം നടത്തി. കെസിവൈഎം ആലക്കോട് മുൻ പ്രസിഡന്റ് ശ്രീ ജോണിച്ചൻ കൊടകനാടി , സംസ്ഥാന അംഗം കുമാരി അപർണ സോണി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
കെസിവൈഎം ആലക്കോട് മേഖല എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ ഏബൽ കുര്യൻ, റിമൽ അഗസ്റ്റിൻ, മരീറ്റ, അമല, അശ്വിൻ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment