നിർമ്മലഗിരി കോളേജ് (ഓട്ടോണമസ്), കൂത്തുപറമ്പ് അഡ്മിഷൻ വിജ്ഞാപനം 2026-27


 *നിർമ്മലഗിരി കോളേജ് (ഓട്ടോണമസ്), കൂത്തുപറമ്പ്*

*അഡ്മിഷൻ വിജ്ഞാപനം 2026-27*


*🌐 അഡ്മിഷൻ അപേക്ഷിക്കാൻ (Apply Online):*

 https://nirmalagiricollege.ac.in/2026/05/19/ug-admission-2026-27-online-registration-open/


*പ്രിയ രക്ഷിതാക്കളെ,* *വിദ്യാർത്ഥികളെ,*

ആറ് പതിറ്റാണ്ടായി ഉത്തര മലബാറിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനമായ നിർമ്മലഗിരി കോളേജ്, 2023-ൽ *NAAC A++* ഗ്രേഡ് നേടുന്ന കണ്ണൂർ യൂണിവേഴ്സിറ്റിയിലെ ആദ്യത്തെ കോളേജായി മാറി. തുടർന്ന് 2025-ൽ കണ്ണൂർ യൂണിവേഴ്സിറ്റിയിലെ ആദ്യത്തെ *സ്വയംഭരണ (Autonomous)* കോളേജായും നിർമ്മലഗിരി ഉയർത്തപ്പെട്ടു.


⚠️ *ശ്രദ്ധിക്കുക:* 2024 വരെ കണ്ണൂർ യൂണിവേഴ്സിറ്റി പോർട്ടൽ വഴിയായിരുന്നു പ്രവേശനമെങ്കിൽ, 2025 മുതൽ *കോളേജിന്റെ സ്വന്തം അഡ്മിഷൻ പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്.* 


  മാധ്യമങ്ങൾ വഴി അറിയിച്ചിരുന്നെങ്കിലും പല വിദ്യാർത്ഥികളും ഈ മാറ്റം അറിയാതെ പോയ സാഹചര്യത്തിലാണ് ജനപ്രതിനിധികൾ വഴി ഈ വിവരം നിങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്നത്.


  പഠനത്തോടൊപ്പം *കലാ-കായിക* മേഖലകളിലെ മികച്ച പരിശീലനവും, തൊഴിൽ നേടാൻ ആവശ്യമായ *നൈപുണ്യ വികസനവും (Skill Development)* നിർമ്മലഗിരി കോളേജ് ഉറപ്പുനൽകുന്നു.


*ലഭ്യമായ പ്രോഗ്രാമുകൾ*


*🎓 ബിരുദ കോഴ്സുകൾ (UG Programmes):*


 1. *എയ്ഡഡ് പ്രോഗ്രാമുകൾ:*


      BSc: മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഹോം സയൻസ്.


      BA: ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിസ്റ്ററി, മലയാളം.


   BCom: ഫിനാൻസ്.


2. *സെൽഫ് ഫിനാൻസിങ് പ്രോഗ്രാമുകൾ:*


    BSc: സൈക്കോളജി, ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിങ് സയൻസ്, കമ്പ്യൂട്ടർ സയൻസ്, ഡാറ്റ അനലിറ്റിക്സ്.


   BA: ഇംഗ്ലീഷ്.


   BCA, BBA, BCom ഫിനാൻസ്.

 


*🎓 ബിരുദാനന്തര ബിരുദ കോഴ്സുകൾ (PG Programmes):*


1. *എയ്ഡഡ് പ്രോഗ്രാമുകൾ:*


    MSc: കെമിസ്ട്രി, ഫിസിക്സ്, സുവോളജി.


    MA: ഇക്കണോമിക്സ്.


2. *സെൽഫ് ഫിനാൻസിങ് പ്രോഗ്രാമുകൾ:*


    MSW (മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്).


   MSc: ക്ലിനിക്കൽ സൈക്കോളജി.


 *അപേക്ഷിക്കേണ്ട അവസാന തീയതി:*


 *UG (ബിരുദം)*: 2026 ജൂൺ 8.


 *PG (ബിരുദാനന്തര ബിരുദം)*:2026 ജൂൺ 4.


വിശ്വസ്തതയോടെ,

*പ്രൊഫ. ഡോ. സാബു സെബാസ്റ്റ്യൻ*

*പ്രിൻസിപ്പാൾ*

 *നിർമ്മലഗിരി കോളേജ്*.

Post a Comment

Previous Post Next Post