കുറ്റ്യാടി: ഉരുൾ പൊട്ടലിൽ സർവ്വസ്വവും നഷ്ടമായ ഇടുക്കി ജില്ലയിലെ കൂട്ടിക്കൽ പ്രദേശത്തെ അൻപതോളം കുടുംബങ്ങൾക്കാവശ്യമായ മുഴുവൻ ഗൃഹോപകരണങ്ങളും വസ്ത്രങ്ങളുമായി കുറ്റ്യാടിയിലെ ചിന്നൂസ് പ്രവർത്തകർ കൂട്ടിക്കലിലേക്ക് യാത്ര പുറപ്പെട്ടു. ബഹുമാനപ്പെട്ട കുറ്റ്യാടി എം.എൽ.എ. കെ.പി.കുഞ്ഞമ്മത് കുട്ടി മാസ്റ്റർ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വാർഡ് മെമ്പർ ഹാഷിം നമ്പാടൻ,എന്നിവർ ആശംസയർപ്പിച്ചു.
ചിന്നൂസ് കോർഡിനേറ്റർമാരായ നസീർ ചിന്നൂസ്, സലാം ടാലന്റ്, ടി.സി.അഷ്റഫ്, എൻ.പി. സലാം, ഗഫൂർ കുറ്റ്യാടി, കെ.വി. സിറാജ് എന്നിവരാണ് യാത്രാംഗങ്ങൾ. കുറ്റ്യാടിയിലെ വ്യാപാരികളും നാട്ടുകാരും പൂർണ്ണ പിന്തുണയുമായി ചിന്നൂസിനോടൊപ്പമുണ്ട്.
Post a Comment