ആലക്കോട് മാതൃവേദിക്ക് അതിരൂപതാ പുരസ്കാരം


ആലക്കോട്: തലശ്ശേരി അതിരൂപതയിലെ മികച്ച പ്രവർത്തനത്തിനുള്ള മാതൃവേദി യൂണിറ്റ് പുരസ്കാരം ആലക്കോട് സെയ്‌ന്റ് മേരീസ് ഫൊറോന യൂണിറ്റിന്. എ ഗ്രേഡ് നേടിയ ആലക്കോട് യൂണിറ്റ് കോവിഡ് പശ്ചാത്തലത്തിലും വിവിധ രംഗങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചിരുന്നു. അതിരൂപതാ-ഫൊറോന തലത്തിൽ നടന്ന വിവിധ മത്സരങ്ങളിൽ ആലക്കോട് യൂണിറ്റ് ജേതാക്കളായിരുന്നു.

പുരസ്കാരം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പാംബ്ലാനി സിസ്റ്റർ എൽസി ജയിംസിന് സമ്മാനിച്ചു. അതിരൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ഇട്ടിയേപ്പാറ, ഫാ. അബ്രാഹം പോണാട്ട്, ഫാ. ജോസ് കളരിക്കൽ എന്നിവർ സംസാരിച്ചു. ആലക്കോട് സെയ്‌ന്റ് മേരീസ് ദേവാലയത്തിൽ ഫൊറോന വികാരി ഫാ. ഇമ്മാനുവൽ ആട്ടേൽ, ഫാ. മൈക്കിൾ മഞ്ഞക്കുന്നേൽ എന്നിവരുടെ നേതൃത്വത്തിൽ ആലക്കോട് മാതൃവേദി ശാഖയെ അഭിനന്ദിച്ചു.

Post a Comment

Previous Post Next Post