പാണത്തൂർ : കർഷകനായ പുരടുക്കം ഇലവുങ്കൽ തോമസ് ഇക്കുറി ഇഞ്ചി വിളവെടുത്തപ്പോൾ ശരിക്കും ഞെട്ടി. ഒരു ചുവട് ഇഞ്ചിയുടെ തൂക്കം 7.3 കിലോഗ്രാം. ബ്രസീലിയൻ ഇഞ്ചിയാണ് ഈ വിളവ് നൽ കിയത്. നാലുവർഷം മുൻപ് ബ്രസീലിൽനിന്ന് വന്ന ബന്ധുവാണ് ഇഞ്ചിവിത്ത് നൽകിയത്. അത് നട്ട് ആദ്യവർഷം വിളവെ ടുത്തപ്പോൾ മൂന്ന് ക്വിൻറലോളം ഇഞ്ചി കിട്ടി. പിന്നീട് ഓരോ വർഷവും ശരാശരി ഒരു ഇഞ്ചിച്ചുവടിൽനിന്ന് രണ്ട് മൂന്ന് കിലോ ഗ്രാം വരെ വിളവ് ലഭിച്ചു.
രണ്ടുവർഷം മുൻപ് സി.പി. സി.ആർ.ഐ.യിൽ നടന്ന കാർഷികോത്പന്ന പ്രദർശനമേളയിൽ 7.3 കിലോഗ്രാം തൂക്കമുള്ള ഭീമൻ ഇഞ്ചിയുമായി തോമസും മകൻ സെൻ തോമസും എത്തിയിരുന്നു. കൃഷിയിടത്തിൽ നട്ട ഇഞ്ചി കുറേയൊക്കെ വന്യമൃഗങ്ങൾ നശിപ്പിച്ചു. അതിനാൽ ഇക്കുറി ചാക്കിലാണ് നട്ടത്. ജൈവവളം മാത്രമാണ് നൽകിയത്. മികച്ച വിളവ് ലഭിച്ചതോടെ ഇഞ്ചിക്കൃഷി വിപുലമാക്കാനും തോമസ് ആലോചിക്കുന്നുണ്ട്.
Post a Comment