അറ്റകുറ്റപ്പണി യഥാസമയം നടക്കാത്തത് മുണ്ടക്കുറ്റിയിലെ കനാൽ തകർച്ചയ്ക്ക് ആക്കംകൂട്ടിയതായി വിലയിരുത്തൽ


കുറ്റ്യാടി : ആവശ്യമായ അറ്റകുറ്റപ്പണി യഥാസമയം നടക്കാത്തത് മുണ്ടക്കുറ്റിയിലെ കനാൽ തകർച്ചയ്ക്ക് ആക്കംകൂട്ടിയതായി വിലയിരുത്തൽ. ജലസേചനവകുപ്പിന്റെ ഫണ്ടുപയോഗിച്ചുള്ള അറ്റകുറ്റപ്പണികളൊന്നും കുറേക്കാലമായി നടക്കുന്നില്ല. ഫണ്ടിന്റെ ലഭ്യതക്കുറവാണ് ഇതിനു കാരണമായി പറയുന്നത്.
കനാലിലൂടെ വെള്ളം
തുറന്നുവിടുന്നതിന്ന് മുന്നോടിയായി കഴിഞ്ഞവർഷംവരെ കനാൽ വൃത്തിയാക്കുന്ന ജോലി തൊഴിലുറപ്പിലുൾപ്പെടുത്തി ചെയ്തിരുന്നു. എന്നാൽ, പ്രധാന കനാലടക്കമുള്ള ഭാഗങ്ങളിൽ ഇക്കുറി അതും നടന്നില്ല എന്നും പരാതി ഉണ്ട്

വലതുകര പ്രധാന കനാലിന്റെ നീർപ്പാലങ്ങൾ പലതും ചോർച്ച കാരണം കാലമേറെയായി അപകടഭീഷണിയിലാണ്. പ്രധാന കനാലിന്റെ ഏറ്റവും വലിയ നീർപ്പാലങ്ങളാണ് ദേവർകോവിൽ, ജാനകിക്കാട് നീർപ്പാലങ്ങൾ. ഇവ രണ്ടും പൊട്ടിത്തകർന്ന് അതിശക്തമായ നിലയിൽ വെള്ളം പുറത്തേക്ക് ചീറ്റുന്നുണ്ട്. നീർപ്പാലങ്ങളിലെ സിമന്റിളകി കമ്പികൾ പുറത്തേക്ക് തള്ളിനിൽക്കുന്ന നിലയിലാണ്. കനാൽ തകർന്ന മരുതോങ്കര മുണ്ടക്കുറ്റി ഭാഗം പന്നി, മുള്ളൻപന്നി തുടങ്ങിയ കാട്ടുജീവികളുടെ
വിഹാരകേന്ദ്രമാണെന്ന് നാട്ടുകാർ പറയുന്നു.


Post a Comment

Previous Post Next Post