വാണിമേൽ:നരിപറ്റ പഞ്ചായത്തിലെ തനിയുള്ളപൊയിലും വാണിമേൽ പഞ്ചായത്തിലെ വളാംതോടും തമ്മിൽ ബന്ധിപ്പിക്കുന്ന പലമാണ് 5 വർഷമായി അപ്രോച് റോഡില്ലാതെ അനാഥമായി കിടക്കുന്നത്. തനിയുള്ളപൊയിൽ നിവാസികൾ അവരുടെ സ്വപ്നം യാഥാർഥ്യമാകുന്നത് കണ്ട് ഏറെ സന്തോഷിച്ചിരുന്നു. എന്നാൽ പാലം പൂർണമായി തുറന്നു കിട്ടാൻ അവർ മുട്ടാത്ത വാതിലുകളില്ല.
MLA E k വിജയന്റെ വികസന ഫണ്ടിൽ നിന്നും 28 ലക്ഷം രൂപ ചിലവയിച്ചാണ് 5വർഷം മുൻപ് പാലം പണി പൂർത്തീകരിച്ചത്. നരിപ്പറ്റ പഞ്ചായത്ത് തനിയുള്ളപൊയിൽ നിന്നും പാലം വരെ കോൺക്രീറ്റ് റോഡ് ഭംഗിയായി പൂർത്തീകരിച്ചിട്ടുണ്ട്. എന്നാൽ വാണിമേൽ പഞ്ചായത്തിന്റെ ഭാഗം ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ചെന്നുമുട്ടുന്നത്,അവിടെ വെച്ച് പാലത്തിന്റെ ഭാവി അവസാനിച്ചിരിക്കുകയാണ്. കല്ലാച്ചിയിലും, വാണിമേലും, വിലങ്ങാടും പോകേണ്ട വിദ്യാർത്ഥികളുൾപ്പടെയു ള്ളവരുടെ ഏക ആശ്രയമാണ് ഈ പാലം. പാലം തുറന്നു കിട്ടുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ടവർ കൈക്കൊള്ളണമെന്ന് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നു.
Post a Comment