ബാലുശ്ശേരി: കരുമലയിൽ യുവാവിനെയും വിദ്യാർഥിയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി അണ്ടോണ പുല്ലോറക്കുന്നുമ്മൽ ഗിരീഷ് ബാബുവിന്റെയും ബീനയുടെയും മകളായ ശ്രീലക്ഷ്മി(15), പനങ്ങാട് ചൂരക്കണ്ടി
സ്വദേശി അഭിനന്ത്(19) എന്നിവരാണ് മരിച്ചത്. വട്ടോളി ബസാർ ചൂരക്കണ്ടി മലക്ക് മുകളിൽ ഇന്ന് രാവിലെയാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
താമരശ്ശേരി ഗവ. ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ശ്രീലക്ഷ്മി. അഭിനന്ത് കോരങ്ങാട് ഭാഗത്ത് ജോലി ചെയ്യുന്നുണ്ട്. ഇവർ പ്രണയത്തിലായിരുന്നു എന്നാണ് സൂചന. ബാലുശ്ശേരി പോലീസ് സ്ഥലത്തെത്തി.
Post a Comment