ഭൂനികുതിവർധന കർഷകന് തിരിച്ചടിയാകുമെന്ന് കിഫ


കൂരാച്ചുണ്ട് : വിലത്തകർച്ചയും കാലാവസ്ഥാമാറ്റവും വന്യമൃഗശല്യവുംമൂലം കഷ്ടപ്പെടുന്ന കർഷകന് ഭൂനികുതിവർധന തിരിച്ചടിയാകുമെന്ന് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ).കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ കേന്ദ്രം വിസമ്മതിച്ചതിനെതിരേ ചെറുവിരലനക്കാൻ കേരള സർക്കാരിന് സാധിക്കാത്ത അവസ്ഥയിൽ കർഷകനെ നികുതി വർധിപ്പിച്ച് എന്നെന്നേക്കുമായി കൃഷിയിൽനിന്ന് അകറ്റാനുള്ള നീക്കമായി ഇതിനെ കാണേണ്ടിവരും.


പട്ടണങ്ങളിലെ ഒരുസെന്റ് ഭൂമിയുടെ വില മലയോരമേഖലയിൽ ഒരേക്കറിന് ലഭിക്കില്ല. നികുതിയിൽ പരമ്പരാഗതമായ ശൈലി ഉപേക്ഷിച്ച് ഭൂമിയുടെ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഭൂനികുതി കണക്കാക്കണമെന്നും ചെറുകിട കർഷകരെ ഭൂനികുതിയിൽനിന്ന് ഒഴിവാക്കണമെന്നും കിഫ ആവശ്യപ്പെട്ടു.

നികുതി വർധിപ്പിക്കാനുള്ള തീരുമാനത്തിൽനിന്ന് സർക്കാർ പിൻമാറുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി

മുന്നോട്ടുപോകാനാണ് തീരുമാനം. ജില്ലാ പ്രസിഡൻറ് മനോജ് കുംബ്ലാനിക്കൽ അധ്യക്ഷനായി.

അംഗങ്ങളായ ജോർജ് കെ.ഡി., ബെന്നി എടത്തിൽ, അഷറഫ്, സിനി ബോസ്, ബിന്ദു ജെയ്സൻ, ലിൻസ് ജോർജ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post