ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പ്: സമര പ്രഖ്യാപന റാലി നടന്നു
കുറ്റ്യാടി : ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പിനിരയായ ഇരകൾക്ക് നീതി ലഭ്യമാക്കാൻ വേണ്ടി കഴിഞ്ഞ ആറുമാസമായി സമരംചെയ്യുന്ന ഗോൾഡ് പാലസ് ആക്ഷൻ കമ്മിറ്റിയെയും ഇരകളെയും സഹായിക്കാൻ വേണ്ടി രൂപീകരിച്ച സമര സഹായ സമിതിയുടെ നേതൃത്വത്തിൽ സമര പ്രഖ്യാപന റാലി ഇന്ന് കുറ്റ്യാടി മുതൽ കുളങ്ങര താഴെ വരെ നടന്നു. നൂറുകണക്കിനാളുകൾ പങ്കെടുത്ത റാലി കുറ്റിയാടി അടുത്ത കാലത്ത് കണ്ട ഏറ്റവും വലിയ റാലിയായി മാറി. കുറ്റ്യാടിയിൽ നിന്നാരംഭിച്ച റാലി കുളങ്ങര താഴെ പൊതുയോഗത്തോടെയാണ് സമാപിച്ചത്. കുളങ്ങര താഴയിൽ നടന്ന പൊതുയോഗത്തിൽ ശ്രീജേഷ് ഊരത്ത് അധ്യക്ഷതവഹിച്ചു. സ്വാഗതം : എ എം റഷീദ്
അധ്യക്ഷൻ : ശ്രീജേഷ് ഊരത്ത്
സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക
കെ പി സി സി സെക്രട്ടറി പി എം നിയാസ്
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് സി പി എ അസീസ്,
സി പി എം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ കെ കെ ദിനേശൻ
ലീഗ് നേതാവ് സൂപ്പി നരിക്കാട്ടേരി, സിപിഎം കുന്നുമ്മൽ ഏരിയ സെക്രട്ടറി എം കെ ശശി, പി കെ സുരേഷ് മാസ്റ്റർ,,സുബൈർ പി കുറ്റ്യാടി, എൻ കെ മൂസ മാസ്റ്റർ, ഇ എ റഹ്‌മാൻ കരണ്ടോട്, മുഹമ്മദ് ബഷീർ ഇ, സീനത്ത് ഹമീദ് എന്നിവർ സംസാരിച്ചു.
നാളെ മുതൽ ആക്ഷൻ കമ്മറ്റിയെ സഹായിക്കാൻ സർവകക്ഷി സമര സഹായ സമിതി നേരിട്ട് സമരത്തിനിറങ്ങുമെന്ന് സമര സമിതി നേതാക്കൾ അറിയിച്ചു
നൂറുകണക്കിന് ആളുകൾ പങ്കെടുത്ത് കുറ്റ്യാടി ഗോൾഡ് പാലസ് സമരപ്രഖ്യാപന റാലി
News Desk
0
Post a Comment