ജനാധിപത്യ കേരള കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് ജോജി ആനിത്തോട്ടം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ചങ്ങനാശ്ശേരി - കോഴിക്കോട്- തളിപ്പറമ്പ - ചാപ്പരപ്പടവ് - പെരുമ്പടവ്- ചെറുപുഴ വഴി രാജപുരം റൂട്ടിൽ പുതിയ സൂപ്പർഫാസ്റ്റ് ബസ് റൂട്ട് അനുവദിച്ചു. കുടിയേറ്റ മേഘലയുടെ യാത്ര ക്ലെശം പരിഹരിക്കണം എന്നു ആവശ്യപ്പെട്ട് ധ്യാൻചന്ദ് പുരസ്‌കാര ജേതാവ് ശ്രീമതി. K S ലേഖ, ബസ് പസ്സെഞ്ചേഴ്‌സ് അസോസിയേഷൻ ഭാരവാഹികളായ ശ്രീ. എംവി രാജു, സജി തകിടിയേൽ എന്നിവരുടെ പ്രവർത്തനവും ബസ് റൂട്ട് അനുവദിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. ആദ്യ സർവ്വീസ് ചങ്ങനാശ്ശേരിയിൽ മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്യും. പെരുമ്പടവിൽ നൽകുന്ന സ്വീകരണം ജനാധിപത്യ കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ. A J ജോസഫ് ഉത്ഘാടനം ചെയ്യും.
BUS TIMING
Post a Comment