വകണ്ണൂർ ജില്ലകാർക്ക് വിവിധ ഭൂരേഖകൾക്കായി ഇനി ഓഫിസുകൾ കയറിയിറങ്ങേണ്ടി വരില്ല; 60 ദിവസം കൊണ്ട് ഇ ഓഫിസ്

കണ്ണൂർ • കലക്ടറേറ്റ്, റവന്യു ഡിവിഷൻ ഓഫിസ്, താലൂക്ക് ഓഫിസ്, വില്ലേജ് ഓഫിസ്, റവന്യു സ്പെഷൽ ഓഫിസുകൾ എന്നിവിടങ്ങളിൽ മുഴുവനായി ഇ ഓഫിസ് സംവിധാനം നിലവിൽ വന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും ഓഫിസുകൾ ഒറ്റയടിക്ക് ഇ ഓഫിസ് സംവിധാനത്തിനു കീഴിൽ വരുന്നതെന്നു റവന്യു വകുപ്പ്. 100 ദിന കർമപദ്ധതിയുടെ ഭാഗമായാണ്, കലക്ടർ എസ്.ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ ഐടി മിഷനും എൻഐസിയും ചേർന്ന് 60 ദിവസം കൊണ്ട് പദ്ധതി നടപ്പാക്കിയത്. പദ്ധതി നടപ്പാക്കിയതിന്റെ പ്രഖ്യാപനവും കലക്ടറേറ്റിലെ നിരീക്ഷണ ക്യാമറ പ്രവർത്തന പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി കെ.രാജൻ നിർവഹിച്ചു.

ഭൂരേഖകൾക്കായി ഇനി ഓഫിസുകൾ കയറിയിറങ്ങേണ്ട

തപാൽ സൃഷ്ടിക്കൽ, ഫയൽ സൃഷ്ടിക്കൽ, ഫയൽ പ്രോസസിങ്, ഫയലിൽ നിന്ന് ഓർഡറുകൾ നൽകൽ എന്നിവയിൽ തുടങ്ങി ഫയൽ നീക്കത്തിന്റെ എല്ലാ ഘട്ടവും ഇ ഓഫിസിന്റെ ഭാഗമാവും. പ്രസിദ്ധീകരിച്ച സർക്കാർ ഉത്തരവുകൾ, ഫയൽ സ്റ്റാറ്റസ് എന്നിവ സംബന്ധിച്ച വിവരങ്ങൾ അനായാസം ഇ ഓഫിസിന്റെ വെബ്പോർട്ടൽ മുഖേന പൊതുജനങ്ങൾക്കു ലഭ്യമാക്കും. ഫെബ്രുവരിയിലാണു ജില്ലയിൽ കർമ പദ്ധതി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയത്. കലക്ടറേറ്റുകളിലേക്കു സംസ്ഥാനത്ത് ആദ്യമായി ഇ ഓഫിസ് വ്യാപിപ്പിച്ചത് കണ്ണൂരിലാണ്.

2016ൽ തലശ്ശേരി റവന്യു ഡിവിഷനൽ ഓഫിസിലും ഇ ഓഫിസ് നടപ്പാക്കി. റവന്യു വകുപ്പിൽ ഒട്ടേറെ ഡിജിറ്റൽ സേവനങ്ങളാണു പുതുതായി ആരംഭിക്കുന്നത്. ഭൂനികുതി അടക്കാനുള്ള മൊബൈൽ ആപ്പ്, വില്ലേജ് ഓഫിസുകളിൽ ഔദ്യോഗിക വെബ്സൈറ്റുകൾ, പൊതുജനങ്ങൾക്കായി ഇ സർവീസസ് പോർട്ടൽ തുടങ്ങിയവയാണു സേവനങ്ങൾ. ജനങ്ങൾക്കു വിവിധ ഭൂരേഖകൾക്കായി ഇനി ഓഫിസുകൾ കയറിയിറങ്ങേണ്ടി വരില്ല.

Post a Comment

Previous Post Next Post